‘കൊല്ലണമെന്ന് കരുതിയിരുന്നില്ല, പരസ്ത്രീ ബന്ധം അവസാനിപ്പാക്കാനായിരുന്നു ലക്ഷ്യം’ മലപ്പുറത്ത് ഭര്‍ത്താവിനെ കൊന്ന് അറസ്റ്റിലായ സുബൈദയുടെ മൊഴി

13

മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദ അറസ്റ്റില്‍. പോത്തഞ്ചേരി സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലണമെന്ന് വിചാരിച്ച് ചെയ്തതല്ലെന്നും ഭര്‍ത്താവിനുള്ള പരസ്ത്രീ ബന്ധം അവസാനിപ്പിക്കാനും വേണ്ടി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കണം എന്നു മാത്രമായിരുന്നു ലക്ഷ്യമെന്ന് സുബൈദ പോലീസിനോട് പറയുന്നു.

Advertisements

രണ്ടാഴ്ച മുമ്പാണ് മുണ്ടുപറമ്പിലെ വാടകവീട്ടില്‍ വച്ച് ബഷീര്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് ഏപ്രില്‍ 21 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. വീട്ടിലെത്തിയ ഒരാള്‍ അകത്തുകടന്ന് ആസിഡ് ഒഴിച്ചു എന്നായിരുന്നു ബഷീര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സുബെദയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നും കണ്ടെത്തുകയായിരുന്നു.

കുറച്ചുദിവസങ്ങളായി സുബൈദ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കൊല്ലപ്പെട്ട ബഷീര്‍ മലപ്പുറത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരികയായിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ബന്ധം വേണ്ടെന്ന് കേണപേക്ഷിച്ചിട്ടും കൂട്ടാക്കാത്തതോടെയാണ് ആസിഡ് ആക്രമണത്തിന് മുതിര്‍ന്നതെന്നും സുബൈദ വെളിപ്പെടുത്തി.

Advertisement