പുനലൂരില്‍ ഒന്‍പതു വയസുകാരി ക്രുര ലൈംഗീക പീഡനത്തിന് ഇരയായി; പ്രതി കുട്ടിയുടെ അമ്മയുടെ കാമുകന്‍

20

പുനലൂര്‍: ഭര്‍ത്താവുമായി അകന്ന് കാമുകനോടൊപ്പം കഴിയുന്ന യുവതിയുടെ മകള്‍ പീഡനത്തിനിരയായി. കതെന്മലയില്‍ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കേസില്‍ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവ് പിടിയില്‍. ഉറുകുന്ന് മലവേടര്‍ കോളനിയില്‍ താമസക്കാരിയായ യുവതിയുടെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് മലയാലപ്പുഴ സ്വദേശിയായ വിഷ്ണു (25) പിടിയിലായത്.

Advertisements

പോക്‌സോ, എസ്ടി വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു.ഭര്‍ത്താവുമായി പിണങ്ങി നില്‍കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച് വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. മാതാവ് സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് പീഡനം. കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്‍കിയ പരാതിയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനാണ് അന്വേഷണ ചുമതല.

Advertisement