തിരുവനന്തപുരത്ത് പോലീസുകാരന്റെ മകളായ മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു പോലീസുകാരന്‍ പിടിയില്‍

44

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പോലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസുകാരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.

Advertisements

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ സ്‌കൂള്‍ ബസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍ ബസില്‍ വച്ച് കൂട്ടിയെ പീഡിപ്പിക്കുകകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പീഡന വിവരം അധ്യാപകരോട് വെളിപ്പെടുത്തിയിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്‌തേക്കുമെന്നാണു വിവരം.

Advertisement