തിരുവനന്തപുരത്ത് കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് പതുങ്ങി നിന്ന സ്ത്രീയെ സംശയം തോന്നി പിടികൂടിയ നാട്ടുകാര്‍ ഞെട്ടി

21

തിരുവനന്തപുരം: കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് പതുങ്ങി നിന്ന സ്ത്രീയെ പിടികൂടിയ നാട്ടുകാര്‍ ഞെട്ടി. സ്ത്രീ വേഷം ധരിച്ചെത്തിയ പുരുഷനായിരുന്നു കക്ഷി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

ചുരിദാറും, കഴുത്തില്‍ മുത്തുമാലയും ധരിച്ച് കണ്ടാല്‍ തനി ഒരു സ്ത്രീയെന്ന് തോന്നിക്കുന്ന വിധത്തില്‍ തന്നെയായിരുന്നു യുവാവിറങ്ങിയത്. കുട്ടികള്‍ ക്രിക്കറ്റ് കളിച്ച് കൊണ്ട് നിന്നിടത്ത് സംശയാസ്പദമായ രീതിയില്‍ ഇയാളെ കണ്ടതും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Advertisements

കന്നഡ ഭാഷയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സിഐ സുരേഷ് കുമാര്‍ വ്യക്തമാക്കി. പിന്നീട് മാനസിക രോഗിയാണെന്ന് സംശയം തോന്നിയതോടെ പേരൂര്‍ക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement