അടിച്ചു ഫിറ്റായി ഐശ്വര്യയും യാഷികയും ലൈവിൽ, അവസാനം കിടു ലിപ് ലോക്കും; വിഡിയോ വൈറൽ

52

നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും തമിഴ് ബിഗ് ബോസ് സീസൺ 2ലൂടെയാണ് ശ്രദ്ധ നേടുന്നത്. പരിപാടിയിൽ ഇരുവരും ശത്രുക്കളായിരുന്നെങ്കിലും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും സൗഹൃദത്തിന്റെ ആനിവേഴ്സറി. ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ വിഡിയോ.

ഇരുവരും ഒന്നിച്ചുള്ള പാർട്ടിക്കിടെയാണ് ലൈവിൽ എത്തിയത്. ആ സമയം ഇരുവരുടേയും കാമുകരും കൂടെയുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങൾ അണിഞ്ഞാണ് ഇരുവരും ലൈവിൽ എത്തിയത്.

തങ്ങളുടെ സൗഹൃദത്തിന്റെ വാർഷികമാണെന്നും അത് ആഘോഷിക്കുകയാണെന്നും ഇരുവരും വിഡിയോയിൽ പറയുന്നുണ്ട്.

പരസ്പരം വളരെ അധികം സ്നേഹിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം.

വിഡിയോ വൈറലായതോടെ ഇരുവർക്കും എതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇരുവരും മദ്യലഹരിയിലാണ് ലൈവിൽ എത്തിയത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

മദ്യപിച്ച് ഇത്തരം വൃത്തികേട് കാണിക്കുന്നത് മോശമാണെന്നാണ് പറയുന്നത്. ഇവരുടെ ഗ്ലാമറസ് വേഷത്തെയും വിമർശിക്കുന്നുണ്ട്.

Advertisement