ഇത് കാവ്യാ മാധവൻ അല്ലെന്നു വിശ്വസിക്കുമോ? വൈറൽ ചർച്ച

22

ആരാധകരും മിക്ക സിനിമാ ഗ്രൂപ്പുകളും സിനിമയിലെ ചില കൗതുകകരങ്ങളായ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.

മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ വന്ന ദിലീപിന്റെ ഒരു ചിത്രമാണ് ചർച്ച. എബി ട്രീസ പോൾ എന്നയാൾ ചിത്രത്തിനൊപ്പം പങ്കുവച്ച തലക്കെട്ടാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.

Advertisements

സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലെ രംഗമാണ് എബി ട്രീസ പങ്കു വച്ചത് . ഒറ്റനോട്ടത്തിൽ ഇത് കാവ്യാ മാധവൻ അല്ലെന്നു വിശ്വസിക്കുമോ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അതോടെ ചിത്രം കണ്ടവർ കാവ്യ അല്ലെ കൂടെ നിൽക്കുന്നതെന്ന സംശയവുമായി എത്തി.

സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിൽ കാവ്യാ മാധവൻ ഇല്ല. പിന്നെ എങ്ങനെ ഈ ചിത്രം എന്നാണു ആരാധകരുടെ സംശയം. സൂത്രധാരനിൽ അഭിനയിച്ച കാവ്യയുമായു വളരെ സാമ്യമുള്ള ഒരു നടിയായിരുന്നു അത്.

വിക്കിപീഡിയയിൽ ഡിനി ജോൺ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് ശേഷം ഈ താരത്തെ മറ്റു സിനിമകളിൽ കണ്ടിട്ടില്ല. എന്തായാലും ചിത്രത്തിന് പിന്നാലെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു

Advertisement