മോഹൻലാലിനേയും സച്ചിനേയും തെറിവിളിച്ച് അധിക്ഷേപിച്ച് ലൈവ്; പൊരിഞ്ഞ പൊങ്കാലയുമായി ആരാധകർ

25

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെയും ഇന്ത്യൻ ക്രിക്കറ്റ് ദൈവം സച്ചിൻ ടേൻഡുൽക്കറേയും അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ്. ചെകുത്താൻ എന്ന ഫെയ്‌സ്ബുക്ക് പേജിൽ വന്ന ഈ ലൈവ് വിഡിയോ സോഷ്യൽ മീഡിയയെ രോഷം കൊള്ളിച്ചിരിക്കുകയാണ്.

Advertisements

വിഡിയോയിൽ പറയുന്നത് താരങ്ങൾ പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ചാണ്. മമ്മൂട്ടി, മോഹൻലാൽ, സച്ചിൻ ടെൻഡുൽക്കർ എന്നിവരെ രൂക്ഷമായി തന്നെ വിമർശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെൻഡുൽക്കറെയാണ് ഊന്നൽ നൽകിയിരിക്കുന്നത്.

ഈ ലൈവ് കണ്ട പലരും വിഡിയോയിലുള്ളയാളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. മോഹൻലാൽ ചവറുപോലെ പരസ്യങ്ങളിൽ അഭിനയിക്കുന്നുമെന്നും അദ്ദേഹത്തിന്റ നിലവാരം മലയാളികൾ കണ്ടുകഴിഞ്ഞുവെന്നും മമ്മൂട്ടി ഒരു എണ്ണയുടെ പരസ്യത്തിൽ അഭിനയിച്ച ശേഷം കേസിൽ പെട്ടതുകൊണ്ട് പിന്നീട് ആ പണിയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ആരോഗ്യത്തിന് വളരെ ഹാനികരമായ കൊക്കോളയുടെ പരസ്യത്തിൽ സച്ചിൻ അഭിനയിച്ചതിനെയാണ് വിമർശിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു സെലിബ്രിറ്റി കൊക്കകോള പോലൊരു വിഷം മാർക്കറ്റ് ചെയ്യാൻ കൂട്ടുനിന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

സഭ്യമല്ലാത്ത ഭാഷയിലാണ് താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. എന്തായാലും വലിയ രീതിയിലുള്ള രോഷമാണ് ഈ വിഡിയോയ്‌ക്കെതിരെ ഉയരുന്നത്. ഇയാളുടെ ലൈവിനടിയിൽ പൊരിഞ്ഞ പൊങ്കാലയാണ് നടക്കുന്നത്.

Advertisement