പ്രമുഖ യുവനടിയുടെ പ്രണയ പരാജയമാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ ചർച്ച. യുവജോഡികളായ ടൈഗർ ഷറോഫും ദിഷ പട്ടാണിയും വേർപിരിഞ്ഞുവെന്നാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്.
പല പൊതുപരിപാടികളിലും യാത്രകളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തതോടെയാണ് ഇവരുടെ പ്രണയം ചർച്ചയായത്.
Advertisements
  
എന്നാൽ ഇരുവരും പ്രണയം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയിരുന്നില്ല. കഴിഞ്ഞ ആഴ്ച ടൈഗറും ദിഷയും മുംബൈയിലെ ഒരു ഹോട്ടലിൽ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോൾ രക്ഷക്കെത്തിയത് ടൈഗർ ആയിരുന്നു.
എന്നാൽ ഇരുവരുടെയും പ്രണയത്തിൽ വില്ലനായത് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നു സൂചന. ദിഷ രാഷ്ട്രീയക്കാരനുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
Advertisement 
  
        
            








