സ്റ്റൈൽ മന്നൻ രജനികാന്തും സൂപ്പർ ഡയറക്ടർ എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ദർബാറിന്റെ ചിത്രീകരണ വിശേഷങ്ങൾ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ.
27 വർഷങ്ങൾക്ക് ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ദർബാറിനുണ്ട്. ഇപ്പോഴിതാ, പുതിയ റിപ്പോർട്ടുകൾ പുറത്ത്. ദർബാറിൽ ട്രാൻസ്‌ജെൻഡർ നടിയും സ്‌റ്റൈൽ മന്നനൊപ്പം അഭിനയിക്കുന്നുണ്ട്.
വിജയ് സേതുപതി നായകനായ ധർമദുരൈയിൽ അഭിനയിച്ച നടി ജീവയാണ് രജനിക്കൊപ്പം സ്‌ക്രീൻ പങ്കിടുന്നത്. ജീവയും രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
ചരിത്രത്തിൽ രണ്ടാമതും ട്രാൻസ്ജെൻഡർ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധർമദുരൈയിൽ ജീവ നായികയായിരുന്നില്ല. ജീവയ്‌ക്കൊപ്പം നയൻതാരയാണ് ദർബാറിൽ രജനിയുടെ പെയർ ആയിട്ട് അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലനായി എത്തുന്നത്.
ചരിത്രത്തിൽ ഇത് രണ്ടാമതാണ് ഒരു ട്രാൻസ്‌ജെൻഡർ നടി നായികയായി എത്തുന്നത്. അതും സൂപ്പർസ്റ്റാർ ചിത്രത്തിൽ. നേരത്തേ റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ ആയ അഞ്ജലി അമീർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തിയിരുന്നു.