തിരുവല്ല സ്വദേശിനിയായ നയൻതാര ഇപ്പോൾ തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യൻ സിനിമ കീഴടക്കിയ നയൻസ് നിരവധി വിവാദങ്ങളിലും പെട്ടിട്ടുണ്ട്. നടനും നർത്തകനും സംവിധായനുമായ പ്രഭുദേവയുമായുള്ള പ്രണയവും തകർച്ചയും പിന്നീട് ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള പ്രണയവും ബ്രേക്കപ്പും എല്ലാം താരത്തെ വിവിദകോളങ്ങളിൽ നിർത്തി.
പ്രഭുദേവയും ചിമ്പുവുമായുള്ള പ്രണയബന്ധങ്ങൾ തകർന്ന നയൻതാരയ്ക്ക് ഇപ്പോൾ പുതിയ ഒരു കാമുകനുണ്ട്. പ്രശസ്ത യുവ സംവിധായകൻ വിഘ്‌നേഷ് ശിവൻ ആണ് താരത്തിന്റെ പുതിയ കാമുകൻ. ഉടൻ വിവാഹിതരാവുമെന്ന് കുറേനാളായി കേൾക്കുന്നുണ്ടെങ്കുലും ഇരുവരും ലിവിങ്ങ് ടുഗെദറിലാണന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ.

അതേ സമയം നയൻതാരയും കാമുകൻ വിഘ്‌നേശ് ശിവനും ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പമായിരുന്നു. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിൽ ചെന്നൈയിൽ നിന്നു കേരളത്തിൽ എത്തുകയായിരുന്നു ഇരുവരും.
ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്‌നേശ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സന്തോഷമായി ഇരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി, എല്ലാവർക്കും ഓണാശംസ നേരുന്നുകൊണ്ട് വിഘ്‌നേശ് കുറിച്ചു.

കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു നയൻതാരയും വിഘ്‌നേശും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്‌നേശ് പറയുന്നു. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്‌നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്.









