ഫഹദ് ഫാസിലിനേയും സൂരാജ് വെഞ്ഞാറമ്മൂടിനേയും നായകൻമാരാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി നിമിഷ സജയൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.
ഇപ്പോൾ കൈനിറയെ സിനിമകളുള്ള നിമിഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ നിമിഷ സജയൻ തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം തന്നെ ആരാധകരെ അറിയിക്കാറുണ്ട്.

താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയ എടുക്കാറുള്ളത്. ഇപ്പോൾ നിമിഷ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. യുകെയിലെ ഒരു സുഹൃത്തിനൊപ്പം ഉള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.
നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. എന്നാൽ ഇത് ആരാണ് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
അന്റോണിയോ ആകീൽ എന്നാണ് ഈ വ്യക്തിയുടെ പേര്. ഇദ്ദേഹം ഒരു ഇംഗ്ലീഷ് നടനാണ്.

2018 വർഷത്തിൽ പുറത്തിറങ്ങിയ കോമഡി ചിത്രം ഈറ്റൻ ബൈ ലയൺസ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രസിദ്ധൻ ആകുന്നത്. ഇംഗ്ലണ്ടിൽ തന്നെ ജനിച്ചുവളർന്ന താരമാണ് അന്റോണിയോ. എന്നാൽ ഇന്ത്യൻ ഭാഷകളായ ഹിന്ദിയും പഞ്ചാബിയും നല്ല വശമുണ്ട് താരത്തിന്. എന്തായാലും ഇനിയങ്ങോട്ട് മലയാളവും പഠിച്ചോളും എന്നാണ് ആരാധകർ പറയുന്നത്.









