കലോൽസവ വേദിയിലെ നൃത്ത രംഗത്ത് നിന്നുമെത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു നടി ശാലു മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
മികച്ച ഒരു നർത്തകി കൂടിയായ താരം ജയകേരള എന്ന പേരിൽ നിരവധി നൃത്തസ്‌കൂളുകളും നടത്തി വരിയാണ് ഇപ്പോൾ. അതേ സമയം ഇടക്കാലത്ത് ചില വിവാദങ്ങളും വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. അതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയങ്ങൾ ആയിരുന്നു.
സീരിയൽ പ്രവർത്തകനായ സജി നായരെയാണ് താരം വിവാഹം കഴിച്ചിരുന്നത്. ഇവരുടെ ബന്ധത്തിലും വിള്ളൽ വീണു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു എങ്കിലും രണ്ടും അതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴും സീരിയൽ മേഖലയിൽ സജീവം ആണ് ശാലു മേനോൻ. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശാലു മേനോൻ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.
അതേ സമയം താരത്തിന് സ്വന്തം ആയി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ഡാൻസ് വീഡിയോയാണ് അതിൽ കൂടുതലും ശാലു മേനോൻ പങ്കുവെയ്ക്കാറുള്ളത്. അത്തരത്തിൽ പോസ്റ്റ് ചെയ്ത ഒരു ഡാൻസ് വീഡിയോഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
അതി മനോഹരമായ പ്രകൃതിയുടെ സുന്ദര്യം ആവാഹിച്ചു കൊണ്ട് ഒരു ദൃശ്യ വിസ്മയം ആണ് താരം ഒരുക്കിയിരിക്കുന്നത്. കാടിന്റെ ഉള്ളിൽ ചെന്ന് പ്രകൃതിയോട് ഇണങ്ങിയാണ് താരത്തിന്റെ നൃത്തം. ശാലുവിന്റെ ആ പഴയ സൗന്ദര്യം അതുപോലെ ഉണ്ടെന്നാണ് ഡാൻസ് കണ്ട് ആരാധകർ പറയുന്നത്. എന്തായാലും ഇപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Also Read
എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ
സംഗീത് ശിവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ഉറുമിയിലെ അലകടൽ ഒളിയാരോ എന്ന സൂപ്പർ പാട്ടിന്റെ കവർവേർഷൻ ആണ് ശാലുമേനോൻ ഒരുക്കിയിരിക്കുന്നത്. കൈതപ്രം രചിച്ച് ദിപക് ദേവ് സംഗീതം നൽകിയ ഈ ഗാനം സുജാതയും യേശുദാസും ചേർന്നാണ് ആലപിച്ചിരുന്നത്.