അമ്മ അറിയാതെ സീരിയലിലെ അമ്പാടി അർജുനൻ ശരിക്കും ആരാണെന്ന് അറിയാമോ? താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

76141

നിരവധി ജനപ്രീയമായ സൂപ്പർഹിറ്റ് പരമ്പരകൾ മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്കെത്തിച്ചിട്ടുള്ള ഏഷ്യാനെറ്റ് ചാനലിൽ വൈകിട്ട് ഏഴരയ്ക്ക് സംപ്രേഷണം ചെയ്യുന്ന സൂപ്പർ പരമ്പരയാണ് അമ്മ അറിയാതെ
എന്ന സീരിയൽ. മലയാള സീരിയൽ ചരിത്രത്തിൽ അധികം പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണ് അമ്മ അറിയാതെ പറയുന്നത്.

വളരെ വ്യത്യസ്തമായ ഒരു കഥയുമായി എത്തിയ സീരിയലിനെ വളരെ പെട്ടെന്ന് തന്നെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. അനാഥത്വത്തിൽ വളരേണ്ടി വന്ന ഒരു പെൺകുട്ടി അമ്മയോട് പ്രതികാരം ചെയ്യാൻ പോകുന്നതും, എന്നാൽ സത്യാവസ്ഥ മനസ്സിലാക്കി അമ്മയെ സ്‌നേഹിക്കാൻ തുടങ്ങുന്നതും ആണ് സീരിയലിന്റെ കഥ.

Advertisement

സീരിയലിന്റെ കഥ മുന്നോട്ടു കൊണ്ടുപോകുന്നത് അലീന എന്ന കേന്ദ്ര കഥാപാത്രമാണ്. ശ്രീതു കൃഷ്ണൻ എന്ന നടി ആണ് അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അലീന എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

അലീന എന്ന കഥാപാത്രത്തെ മാത്രമല്ല, അലീനയെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണ എന്ന നടിയെയും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോൾ സീരിയലിൽ ഒരു പുതിയ കഥാപാത്രം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അമ്പാടി അർജുനൻ എന്ന കഥാപാത്രമാണ് പുതുതായി വന്നിരിക്കുന്നത്.

നിഖിൽ നായർ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിഖിൽ. മലയാളികൾക്ക് ഒരു പുതുമുഖം ആണെങ്കിലും തെലുങ്കിലെ ഒരു സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ ആണ്.

കന്നട സീരിയലിലും വളരെ സജീവമാണ് നിഖിൽ. മലയാള സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുള്ള നടി കീർത്തി ഗോപിനാഖ് ആണ് ഈ സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് അമ്മ അറിയാതെ.

അതേ സമയം സീരിയലിൽ അലീനയുടെ അമ്മ നീരജയുടെ മകളായും അലീനയുടെ അർദ്ധസഹോദരി അപർണ്ണ എന്ന കഥാപാത്രമായും എത്തുന്നത് നടി പാർവതിയാണ്. പ്രശസ്ത ബാല താരം ആണ് പാർവതി. മമ്മുട്ടിയുടെ കൂടെ പട്ടണത്തിൽഭൂതം എന്ന സിനിമയിൽ അഭിനയിച്ചാണ് പാർവതി തുടങ്ങുന്നത്.

പിന്നീട് നിരവധി സീരിയലുകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അൽപ്പം മുതിർന്ന ശേഷം ആണ് പിന്നീട് രാത്രി മഴാ എന്ന സീരിയലിലൂടെ പാർവതി വീണ്ടു തിരികെ എത്തിയത്. പ്രദീപ് പണിക്കർ തിരക്കഥയെഴുതി പ്രവീൺ കടയ്ക്കാവൂർ ആണ് ഈ സീരിയൽ സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement