കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ, കൺമണിയെ നെഞ്ചോട് ചേർത്ത് റിമിടോമി: ഏറ്റെടുത്ത് ആരാധകർ

51

മലയാളത്തിന്റെ പ്രീയപ്പെട്ട അവതാരകയും ഗായികയും നടിയുമാണ് റിമി ടോമി. സൂപ്പർ സംവിധായകൻ ലാൽജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയമീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ പാട്ടിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ഗായികയാണ് റിമി ടോമി. തുടർന്ന് നിരവധി സിനിമകളിൽ റിമിയുടെ പാട്ടുകൾ വന്നു.

പിന്നണി ഗായികയായി തിളങ്ങിയ സമത്ത് തന്നെ മിനിസ്‌ക്രീനിലും നിറസാന്നിദ്ധ്യമായിരുന്നു റിമി ടോമി. മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ പാട്ടായിരുന്നു റിമി ടോമിയുടെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
തുടർന്ന് മലയാളത്തിലെ മുൻനിര സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം റിമി പാട്ടുകൾ പാടി.

Advertisement

ആലാപനത്തിന് പുറമെ സിനിമകളിൽ അഭിനയിച്ചും താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ബൽറാം വേഴ്സ് താരാദാസ്, കാര്യസ്ഥൻ, 916, അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെളളിവരെ, കുഞ്ഞിരാമായണം, എന്നാലും ശരത് എന്നീ സിനിമകളിൽ റിമി ടോമി അഭിനയിച്ചു.

ദൂരദർശനിലൂടെയായിരുന്നു മിനിസ്‌ക്രീൻ രംഗത്ത് റിമിയുടെ തുടക്കം. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായും വിധികർത്താവായും ഗായിക എത്തി. അതേ സമയം സോഷ്യൽ മീഡയയിൽ ഏറെ സജീവയായ റിമി ടോമിയുടെ എറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. തിരിക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് റിമി.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗായിക പങ്കുവെക്കാറുളളത്. ഇപ്പോഴു മിനിസ്‌ക്രീൻ രംഗത്ത് സജീവമാണ് താരം. റിയാലിറ്റി ഷോകളിൽ വിധികർത്താവായിട്ടാണ് റിമി ടോമി പ്രേക്ഷകർക്ക് മുൻപിൽ എത്താറുളളത്. നിലവിൽ മഴവിൽ മനോരമയിലെ സൂപ്പർ 4 റിയാലിറ്റിഷോയിലൂടെയാണ് ഗായിക പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

വിധുപ്രതാപ്, സിത്താര കൃഷ്ണകുമാർ, ജ്യോൽസന തുടങ്ങിയവർക്കൊപ്പം ആണ് റിമിയും പരിപാടിയിൽ എത്തുന്നത്. സൂപ്പർ ഫോറിൽ അടുത്തിടെ റിമിയുടെ കൺമണിയും കുട്ടാപ്പിയുമെല്ലാം എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലാവുകയും ചെയ്തു.

തമാശകളും പാട്ടും കളിചിരിയുമൊക്കെയായി എല്ലാവവരെയും സന്തോഷിപ്പിച്ച ശേഷമാണ് കൺമണിയും കുട്ടാപ്പിയും തിരിച്ചുപോയത്. അതേസമയം ഇതിന് ശേഷം കൺമണിയെ കെട്ടിപ്പിടിച്ചുളള ഒരു ചിത്രം റിമി ടോമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കൺമണിയെ മാറോട് ചേർത്ത് പിടിച്ചുറങ്ങുന്ന മനോഹര ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്.

ചിത്രത്തിനൊപ്പം നടി നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായി. ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിലെ തന്നെ മുല്ല എന്ന ചിത്രത്തിലെ കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തോടൊപ്പം റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റെയും ഭാര്യയും നടിയുമായ മുക്തയുടെയും മകളാണ് കൺമണി.

കിയാര എന്നാണ് ശരിക്കുമുളള പേര്. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. റിമി ടോമിയുടെ യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ് ഇവർ. കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങൾ പങ്കുവെച്ചുളള വീഡിയോകൾ എപ്പോഴും റിമി ടോമി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്.

Advertisement