വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മണിയൻ പിള്ള രാജു. സിനിമയെയും കുടുംബ ത്തെയും ഒരുപോലെ സ്‌നേഹിക്കുന്ന താരത്തിന് രണ്ട് ആൺ മക്കളാണ് സച്ചിനും നിരഞ്ജനും. തന്റെ മൂത്ത മകനായ സച്ചിൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണക്കാരൻ ബിജെപി നേതാവായ സൂപ്പർതാരം സുരേഷ് ഗോപിയാണെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ്ഗോപിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്.ഗുജറാത്തിൽ വിദൂരമായ ഒരു സ്ഥലത്ത് എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിന് കോവിഡ് ബാധിക്കുകയും അത് ശ്വാസകോശത്തെ തകരാറിലാക്കുകയും ചെയ്തപ്പോൾ സഹായിക്കാൻ എത്തിയത് സുരേഷ്ഗോപി ആയിരുന്നു.

താൻ സഹായം ആവശ്യപ്പെട്ടപ്പോൾ നാല് എംപിമാരെയാണ് സുരേഷ്ഗോപി ബന്ധപ്പെട്ടതെന്നും വളരെ പെട്ടെന്നുതന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ മകനെ അവർ എത്തിച്ചെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഒരു വർഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകൻ സച്ചിനും കോവിഡ് പിടിപെട്ടു.
Also Read
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീർത്തി സുരേഷ്; നടൻ ചെയ്തത് കണ്ടോ
അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപ്പോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തിൽ നിന്ന് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്ഗോപിയെ ഓർത്തു.

ഞാൻ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാൻ സുരേഷിനോട് കാര്യങ്ങൾ വിശദീകരിച്ചത്. വിശദാംശങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോൺവച്ചു. പിന്നീട് നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു. ഗുജറാത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകൻ ജോലി ചെയ്യുന്ന ഓയിൽ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്ഗോപി ബന്ധപ്പെട്ടു.
ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എത്തി. അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് മകനെയും കൊണ്ടവർ രാജ്കോട്ടിലെ ഹോസ്പിറ്റലിൽ എത്തിയത്. അവിടെ എല്ലാത്തിനും തയാറെടുത്ത് ഡോക്ടർമാരും ആശുപത്രി അധികൃതരും കാത്തുനിൽപ്പുണ്ടായിരുന്നു.

ഒരൽപം കൂടി വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
സുരേഷിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാനും ചികിത്സകൾ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണക്കാരൻ സുരേഷ്ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്.









