മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി ദുർഗ കൃഷ്ണ. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തിൽ താരം തിളങ്ങിയിയിരുന്നു താരം. കോഴിക്കോട് സ്വദേശിയാണ് ദുർഗ കൃഷ്ണ. ഇപ്പോൾ ഏറണാകുളത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.
നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ, ജയസൂര്യ നായകനായ പ്രേതം 2 പോലുളള വിജയ ചിത്രങ്ങളിലും ദുർഗ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കാമുകൻ അർജുൻ രവീന്ദ്രനാണ് ദുർഗയെ ജീവിത സഖിയാക്കിയത്.

ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.
വിവാഹ ശേഷവും സമൂഹ മാധ്യമങ്ങളിൽ ആക്ടീവായിരുന്നു ദുർഗാ കൃഷ്ണ. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്. മുൻപ് മോഡലിംഗ് ചിത്രങ്ങളും ദുർഗ കൃഷ്ണ തന്റെ പേജിൽ പങ്കുവെച്ചിരുന്നു. അന്ന് വിമർശനങ്ങളുണ്ടായെങ്കിലും അതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി നൽകിയത്.
അടുത്തിടെ ചാനൽ പരിപാടികളിലും അർജുനോടൊപ്പം അതിഥിയായി ദുർഗ പങ്കെടുത്തിരുന്നു. അഭിനേത്രി എന്നതിലുപരി നർത്തകിയായും തിളങ്ങിയിരുന്നു താരം. അതേസമയം ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ ഒരു ചോദ്യത്തിന് ദുർഗ നൽകിയ മറുപടി വൈറലായിരുന്നു. ഒന്നു വെറുപ്പിക്കാതെ ഇരിക്കാവോ എന്നാണ് ഒരാൾ ദുർഗയോട് അഭ്യർത്ഥിച്ച് എത്തിയത്. ഇതിന് മറുപടിയായി അൺഫോളോ ചെയ്‌തോളൂ എന്ന മറുപടിയാണ് ദുർഗ നൽകിയത്.

അതേസമയം കൃഷ്ണശങ്കർ നായകനാവുന്ന കുടുക്ക് 2025 ആണ് ദുർഗ കൃഷ്ണയുടെ പുതിയ ചിത്രം. സിനിമയിലെ തെയ്തക എന്ന പാട്ടിന് കൃഷ്ണശങ്കറിനൊപ്പം ചെയ്ത ഡാൻസ് വീഡിയോ ദുർഗ പങ്കുവെച്ചിരുന്നു. കുടുക്കിന് പുറമെ മോഹൻലാൽ ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം റാമിലും പ്രധാന വേഷത്തിൽ ദുർഗ എത്തുന്നുണ്ട്.









