മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയൽ. 2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് ഇപ്പോൾ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് ഉള്ളത്. സംഭവ ബഹുലമായ ഒരു കുടുംബകഥാ ഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്.
സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന സീരിയൽ വിശേഷങ്ങൾക്കായി നിരവധി ആരധകരാണ് കാത്തിരിക്കുന്നത്. പ്രമുഖ നടി മീരാ വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. കുടുംബ വിളക്ക് പരനപരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്.

സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. എന്നാൽ ഇടക്ക് വച്ച് താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു.
വിവാഹിതയായ താരം അടുത്തിടെ ഒരു കുഞ്ഞിന് ജൻമം നൽകിയിരുന്നു. ഇപ്പോൾ ഇതാ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആതിരാ മാധവ്. മകന് വേണ്ടി ആഘോഷം ആയാണ് ആതിരയും ഭർത്താവ് രാജീവും കുടുംബവും നൂലുകെട്ടും പേരിടൽ ചടങ്ങും നടത്തിയത്.

മകന് ആതിരയും കുടുംബവും റേ രാജീവ് എന്നാണ് നൽകിയിരിക്കുന്ന പേര്. താരത്തിന്റെ ആരാധകർ സിംപിളും വ്യത്യസ്തവുമായ പേരാണ് കുഞ്ഞിന്റേത് എന്നാണ് കുറിച്ചത്. ആതിരയുടയും ഭർത്താവിന്റേയും പേരി വിളിച്ച ശേഷം കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് പരസ്പരം സംശയം ചോദിക്കുന്ന രംഗങ്ങളും പ്രേക്ഷകരിൽ ചിരിയുണർത്തി.
ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം വളകാപ്പ്, ബേബി ഷവർ എന്നിവയും ആഘോഷമായി ആതിര ആഘോഷിച്ചിരുന്നു. സിനിമ സീരിയൽ താരം ഡയാനയും ആതിരയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

റേ രാജീവ് ഞങ്ങളുടെ അപ്പുക്കുട്ടൻ എന്നായിരുന്നു ആതിര മോന്റെ പേരിനെക്കുറിച്ച് പറഞ്ഞത്. ഉടനെയൊന്നും ഇനി സീരിയലിലേക്ക് പോവാൻ പറ്റില്ലല്ലോ. കുഞ്ഞ് വലുതായിക്കഴിഞ്ഞതിന് ശേഷമായി താൻ തിരികെ എത്തുമെന്നും ആതിര പറഞ്ഞിരുന്നു.
സുഹൃത്തായ ഡയാന ഹമീദും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടയിൽ ഇടയ്‌ക്കൊക്കെ മോൻ ബഹളം വെച്ചിരുന്നുവെന്നും ആതിര പറയുന്നുണ്ടായിരുന്നു. റേ എന്നെഴുതിയ ലോക്കറ്റുള്ള മാലയായിരുന്നു കുഞ്ഞിനെ അണിയിച്ചിരുന്നത്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ആതിര മാധവ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഭർത്താവ് രാജീവിനൊപ്പം ഹണിമൂൺ യാത്രകൾ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടിയെ അറിയപ്പെടുന്നത് അനന്യ എന്ന പേരിലൂടെയാണ്.
സീരിയലിൽ അഭിനയിക്കാൻ വലിയ താൽപര്യം ഇല്ലായിരുന്നെങ്കിലും കുടുംബവിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുൻപ് പറഞ്ഞിരുന്നു. ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോൾ ഏറ്റെടുക്കാം വിട്ടു കളയേണ്ടന്ന് തോന്നുകയായിരുന്നു.

അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. ആ സീരിയൽ തന്നെയാണ് നടിയെ മാറ്റിമറിച്ചതെന്നും നടി വിശ്വസിക്കുന്നു.









