ആ ചിത്രത്തിൽ അഭിനയിക്കേണ്ടത് സുനിൽ ഷെട്ടി ആയിരുന്നു, പക്ഷേ മോഹൻലാൽ അതേറ്റെടുത്ത് ചരിത്ര വിജയമാക്കി: വമ്പൻ വിജയമായ ആ ലാലേട്ടൻ ചിത്രത്തെ കുറിച്ച് സംവിധായകൻ

6715

പട്ടാളക്കാരനിൽ നിന്നും മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ കൂട്ടിത്തിലേത്തിയ ആളാണ് സംവിധായകൻ മേജർ രവി. താൻ ഒരു പട്ടാളക്കാരനയതിനാൽ തന്നെ പട്ടാളക്കാരുടെ കഥപരുന്ന സിനിമകൾ ഒരുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണ്.

പുനർജനി എന്ന കുട്ടികളുടെ ചിത്രത്തിലൂടെ ആണ് മേജർ രവി എന്ന സംവിധായകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് ബ്രഹമാണ്ഡ പട്ടാള സിനിമകളുടെ അമരക്കാരനായി മാറുക ആയിരുന്നു അദ്ദേഹം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയിച്ച പുനർജനി സംസ്ഥാന പുരസ്‌കാരമടക്കം നേടി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Advertisements

അതേ സമയം മേജർ രവി ഒരുക്കിയ ആദ്യ മുഖ്യധാരാ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ കീർത്തിചക്ര. സൂപ്പർ ഹിറ്റായി മാറിയ കീർത്തിചക്ര ആദ്യം മോഹൻലാലിനെ നായകനാക്കി പ്ലാൻ ചെയ്ത ചിത്രമായിരുന്നില്ലെന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

മോഹൻലാലിലേക്ക് എങ്ങനെ ആ ചിത്രം എത്തിയത് എന്നുള്ള കഥ വെളിപ്പെടുത്തുകയാണ് മേജർ രവി ഇപ്പോൾ . സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് മേജർ രവി തുറന്നു പറച്ചിൽ നടത്തിയത്.

കഥ കീർത്തിചക്രയുടെ ആദ്യം കേൾപ്പിച്ചത് പ്രിയദർശനെയാണെന്നും അതിനു ശേഷം മേം ഹൂ നാ എന്ന ഹിന്ദി ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ സുനിൽ ഷെട്ടിയെ കണ്ടു മുട്ടുകയും അദ്ദേഹത്തോട് ആ കഥ പറയുകയും ചെയ്തു എന്നും മേജർ രവി പറയുന്നു. അദ്ദേഹത്തിന് കഥ ഇഷ്ട്ടപെട്ടതോടെ, ആ പ്രൊജക്റ്റ് ഓൺ ആവുകയും വിതരണ കമ്പനി വരെ റെഡി ആയി വരികയും ചെയ്തുവെന്നും മേജർ രവി വ്യക്തമാക്കുന്നു.

പക്ഷേ ആ വിതരണ കമ്പനിയുടെ പിന്നീട് പുറത്തു വന്ന രണ്ട് ചിത്രങ്ങൾ സാമ്പത്തികമായി പരാജയമായി മാറിയതോടെ, സാമ്പത്തിക പ്രതിസന്ധി മൂലം അവർ ഈ മേജർ രവി ചിത്രം ഒരുക്കുന്നതിൽ നിന്ന് പിന്മാറി. പിന്നീട് മേജർ രവി സംസാരിച്ചത് നടൻ ബിജു മേനോനോടാണ്. ഒരു നിർമ്മാതാവിനെ കിട്ടിയെങ്കിലും അദ്ദേഹവുമായി യോജിച്ചു പോകാൻ സാധിക്കാത്തതു കൊണ്ട് ആ ശ്രമവും പരാജയപെട്ടു.

അങ്ങനെയിരിക്കെയാണ് മോഹൻലാലിനോട് കഥ പറയാൻ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട മോഹൻലാലിന് അതൊരുപാട് ഇഷ്ടപ്പെടുകയും ഉടനടി തന്നെ ചിത്രം ചെയ്യാമെന്നുള്ള ഉറപ്പു നൽകുകയും ചെയ്തു. അതിനു ശേഷമാണു ആർബി ചൗധരി എന്ന നിർമ്മാതാവ് എത്തുന്നതും ചിത്രം നടക്കുന്നതും.

മോഹൻലാൽ, ആർബി ചൗധരി എന്നിവർ കാണിച്ച വിശ്വാസം ഇല്ലെങ്കിൽ മേജർ രവി എന്ന സംവിധായകൻ ഇന്നുണ്ടാവില്ല എന്നും അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ അവരോടു കടപ്പെട്ടിരിക്കുമെന്നും മേജർ രവി വ്യക്തമാക്കുന്നു.

Advertisement