ഇതിലും കൂടുതൽ കഴിക്കാൻ ഇനി പറ്റില്ല എന്ന് തോന്നിയിട്ടും നിർത്താൻ പറ്റിയില്ല, കള്ള് ഷാപ്പിൽ കയറിയ അനുഭവം വെളിപ്പെടുത്തി സ്വാസിക വിജയ്

187

സിനിമാ സീരിയൽ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് സ്വാസിക വിജയ്. സിനിമാ രംഗത്ത് കൂടി എത്തി ഇപ്പോൾ സീരിയർ രംഗത്തേയും സൂപ്പർനായികയായി വിലസുകയാണ് സ്വാസിക.

സിനിമാ സിരിയൽ റിയാലിറ്റി ഷോകളിൽ നിര സാന്നിധ്യമായ സ്വാസിക നല്ലൊരു വ്ളോഗറും കൂടെയാണ്. തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും അനുഭവങ്ങളും എല്ലാം സ്വാസിക യൂട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കാറുണ്ട്.

Advertisements

നടിയുടെ ഏറ്റവും പുതിയ വ്ളോഗ് ഒരു കള്ള് ഷാപ്പിൽ കയറിയ അനുഭവമാണ്. എന്നാൽ കള്ള് ഷാപ്പിൽ കയറി സ്വാസിക കള്ള് കുടിയ്ക്കുന്നതല്ല് വീഡിയോയിൽ ഉള്ളത്. മുല്ലപ്പന്തൽ കള്ള് ഷാപ്പിൽ കയറിയിട്ട് അവിടെയുള്ള സകല ഐറ്റങ്ങളും രുചിച്ചു നോക്കിയെങ്കിലും കള്ള് മാത്രം സ്വാസിക കുടിയ്ക്കുന്നില്ല.

ഒരു കള്ള് ഷാപ്പിൽ കയറി അവിടെയുള്ള ഭക്ഷണം കഴിക്കണം എന്നത് വർഷങ്ങൾ ആയുള്ള ആഗ്രഹം ആയിരുന്നു എങ്കിലും, മുല്ലപ്പന്തൽ കള്ള് ഷാപ്പിൽ ഒന്ന് കയറണം എന്ന് നാല് വർഷമായി സ്വാസിക ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നാണ് താരം വീഡിയോയിൽ പറയുന്നത്.

സീത എന്ന പരമ്പരയുടെ ലൊക്കേഷൻ ഈ കള്ളുഷാപ്പിന് കുറച്ചപ്പുറമായിരുന്നു. ലൊക്കേഷനിൽ വച്ച് താനും ഷാനവാസ് ഷാനുവുമൊക്കെ ഇവിടെ വന്ന് ഭക്ഷണം കഴിക്കണം എന്ന് പ്ലാൻ ഇട്ടിരുന്നുവെങ്കിലും നടന്നിട്ടില്ല. ഇപ്പോഴാണ് ആ മുഹൂർത്തം വന്നതെന്നും സ്വാസിക പറയുന്നു.

കള്ള് ഷാപ്പിൽ കയറിയ സ്വാസിക നേരെ പോയത് അടുക്കളയിലേക്കാണ്. മറ്റ് കള്ളുഷാപ്പിലെ പോലെ, ആണുങ്ങളല്ല, പെണ്ണുങ്ങൾ ആണ് അടുക്കളയിൽ. എല്ലാം വിറക് അടുപ്പിൽ വച്ച് തന്നെയാണ് പാചകം ചെയ്യുന്നത്.

എങ്ങിനെ ഈ പുകയത്ത് ഇത്രയധികം നേരം നിന്ന് പാകം ചെയ്യാൻ പറ്റുന്നു എന്നായിരുന്നു സ്വാസികയുടെ സംശയം. പോർക്ക്, ബീഫ്, കാട, താറാവ്, തലക്കറി, ചെമ്മീന്, ഞണ്ട് അങ്ങനെ പല വിധം ഐറ്റങ്ങളാണ് കള്ള് ഷാപ്പിൽ ഇരുന്ന് സ്വാസിക തട്ടിയത്.

ഞണ്ടും കല്ലുമ്മക്കായും (കക്ക) ഒക്കെ ജീവിതത്തിൽ ആദ്യമായി കഴിക്കുകയാണത്രെ സ്വാസിക. കഴിക്കുന്നത് നിർത്തണം, മതി എന്ന് വയറ് പറഞ്ഞാലും നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നുവത്രെ. അത്രയും രുചിയായിരുന്നു ഭക്ഷണത്തിന് എല്ലാം. ഭക്ഷണം കഴിച്ച് തളർന്ന് പോകുന്ന അവസ്ഥയാണെന്നും സ്വാസിക വീഡിയോയിൽ പറയുന്നു.

Advertisement