തങ്ങളുടെ ഡിവോഴ്സ് വാർത്തകൾ വിവാഹ ശേഷം പല പ്രാവശ്യം പ്രചരിച്ചിരുന്നുവെന്ന് താരദമ്പതികളായ മനോജും ബീന ആന്റണിയും. 17ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം ഇവർ പറഞ്ഞത്.
ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാൽ വിവാഹത്തിനു മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചിട്ടുണ്ടെന്നും മനോജ് പറഞ്ഞു.

വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു.
ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാൽ വിവാഹത്തിനു മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്.
ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകൾ. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്.

അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതി’. മനോജ് വ്യക്തമാക്കുന്നു. സത്യത്തിൽ ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നത്. മറ്റൊരാളെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണ് തെളിവുകൾ ഉണ്ടായിട്ടു പോലും ഇക്കാര്യത്തിൽ ഞങ്ങൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താത്തത്.
ഇനിയും അങ്ങനെ കാര്യങ്ങൾ പോകട്ടേ. മറ്റുള്ളവരുടെ സന്തോഷവും സമാധാനവും തകർത്തിട്ട് നമുക്ക് എന്തു നേട്ടം. എനിക്കും കുടുംബത്തിനും ബീനയെ അറിയാം, അവളെ സ്നേഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കും അറിയാം. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നുമില്ല. കൂടുതൽ സ്നേഹിച്ചും വിശ്വസിച്ചും സന്തോഷത്തോടും കൂടി ഞങ്ങൾ മുന്നോട്ടു പോകും. മനോജ് പറയുന്നു









