എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഞങ്ങളിത് ഒരിക്കലും പ്രതീക്ഷിച്ചില്ല, അനുപമ പരമേശ്വരന്റെ ചൂടൻ ഇന്റിമേറ്റ് രംഗം കണ്ട് കണ്ണുതള്ളിയ ആരാധകർ പറയുന്നത് കേട്ടോ

4163

അൽഫോൺസ് പുത്രൻ മലയാളത്തിന്റെ യുവ നായകൻ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രചനയും സംവിധാനവും നിർവഹിച്ച് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ സിനിമ രംഗത്തേക്ക് ചുവടുവച്ച ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റ് ആയി മാറിയിരുന്നു.

നിരവധി ആരാധകരുടെ മനം കവരാൻ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടർന്ന് മലയാളത്തിൽ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതലും സിനിമകൾ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഇന്ന് അനുപമ.

Advertisements

നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ കുറവൊന്നും വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വെറലായി മാറുന്നത്.

Also Read
കൂടെ പഠിക്കുന്ന ആൺകുട്ടികളോട് സംസാരിക്കാൻ പോലും പാടില്ല, എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം ആ മൂന്ന് വർഷം; ശ്രദ്ധയെ ഓർത്ത് അർച്ചന കവി

സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്ററിന് എതിരെ നടിയുടെ ആരാധകർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുക ആണ്. നായകന് ഒപ്പമുള്ള അനുപമയുടെ ഒരു ഇന്റിമേറ്റ് രംഗമാണ് പോസ്റ്ററിലുള്ളത്. ഇതാണ് ഒരുകൂട്ടം ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത്. അനുപമ ഇത്തരം സിനിമകൾ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കമന്റുകൾ ഏറെയും.

അനുപമ ഇത്തരം സീനുകൾ ചെയ്യുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. ഇത് നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരം വേഷങ്ങൾ ചെയ്ത് ഞങ്ങൾ ആരാധകരെ വേദനിപ്പിക്കല്ലേ. ഇതു പോലത്തെ സിനിമകൾ ചെയ്താൽ നിങ്ങളോടുള്ള ഇഷ്ടം പോകും. നിങ്ങൾ ഇങ്ങനെയാകുമെന്ന് കരുതിയില്ല. നിങ്ങളും സായ് പല്ലവിയെ പോലെയാണെന്ന് വിശ്വസിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

കൂടുതലും തമിഴ്, തെലുങ്ക് ആരാധകരാണ് അനുപമയോട് പരാതികളുമായി എത്തിയിരിക്കുന്നത്. ഇടയ്ക്ക് ചില മലയാളി ആരാധകരുടെ കമന്റുകളും കാണാൻ സാധിക്കും. ചിലർ ഇൻസ്റ്റാഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയാണ് എന്നടക്കം കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ കമന്റുകളോടൊന്നും അനുപമ പരമേശ്വരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read
ഹനുമാൻ ചിത്രം കാണാൻ വരും! എല്ലാ തീയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടും; ആദി പുരുഷ് ടീമിന്റെ തീരുമാനമിങ്ങനെ

Advertisement