മോഹൻലാലും ശ്രീദേവിയും എആർ റഹ്‌മാനും ഒന്നിച്ച തന്റെ ആ സ്വപ്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം ഫാസിൽ വെളിപ്പെടുത്തിയത്

337

മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ പലതും സമ്മാനിച്ച സംവിധായകൻ ആണ് ഫാസിൽ. എന്നാൽ അദ്ദേഹത്തെ ഒരുപാട് മോഹിപ്പിച്ച, നടക്കാതെ പോയ ഒരു സ്വപ്ന ചിത്രം ഉണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനും ശ്രീദേവി നായികയും എ ആർ റഹ്‌മാൻ സംഗീത സംവിധായകനും ആയി തീരുമാനിച്ച ഹർഷൻ ദുലരി എന്ന ചിത്രമായിരുന്നു അത്.

നായകൻ മോഹൻലാൽ, നായിക ശ്രീദേവി, സംഗീതം എആർ റഹ്‌മാൻ, സംവിധാനം ഫാസിൽ. ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രം. പേര് ഹർഷൻ ദുലരി. അതിമനോഹരമായ കഥ അത് കേട്ടപ്പോൾ തന്നെ കൈകൊടുത്ത മികച്ച നടീനടന്മാരും അണിയറ പ്രവർത്തകരും.

Advertisements

എന്നിട്ടും സംവിധായകൻ ഫാസിൽ ആ ചിത്രം ഉപേക്ഷിച്ചു. തനിക്കേറെ പ്രിയപ്പെട്ട സ്വപ്നം എന്ന് ഫാസിൽ വിശേഷിപ്പിക്കുന്ന ഹർഷൻ ദുലരിക്ക് സംഭവിച്ചത് എന്താണ്. അത് എന്ത് കൊണ്ട് നടന്നില്ല എന്ന് ഫാസിൽ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. അതി മനോഹരമായ ഒരു കഥ ആയിരുന്നു ഗസൽ ഗായകനായ ഹർഷനും ദുലരിയും തമ്മിലുള്ള പ്രണയ കഥ. ആ കഥ കേട്ട മോഹൻലാലും സംഗീത മാന്ത്രികൻ എ ആർ റഹ്‌മാനും ശ്രീദേവിയും എല്ലാം ആ കഥയുടെ ആരാധകരായി.

Also Read
കത്രീന എന്റെ ജീൻസ് ഊരിവാങ്ങി, അന്ന് മുഴുവൻ ഞാൻ അടിവസ്ത്രം ധരിച്ചു നിൽക്കേണ്ടി വന്നു: അനൈറ്റ വെളിപ്പെടുത്തിയത്

തൊണ്ണൂറുകളിൽ ആണ് ഫാസിൽ ആ ചിത്രം പ്ലാൻ ചെയ്തത്. എന്നാൽ ചിത്രം രചിച്ചു അവസാനം എത്തിയപ്പോൾ അതിനു പൂർണ്ണത കൊടുക്കാൻ തനിക്കാവിലെന്ന ചിന്തയാൽ ഫാസിൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആ വിഷയം ജനങ്ങളിൽ എത്തിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്ന് ഫാസിൽ പറയുന്നു.

മണിച്ചിത്രത്താഴിനു ശേഷം മധുമുട്ടം ഫാസിലിന് വേണ്ടി രചിക്കാൻ തുടങ്ങിയ ചിത്രമായിരുന്നു ഹർഷൻ ദുലരി. ആ ചിത്രം സംഭവിച്ചിരുന്നെങ്കിൽ മണിച്ചിത്രത്താഴിനെക്കാൾ മുകളിൽ നിന്നേനെ എന്നും ഫാസിൽ ഓർക്കുന്നു. എന്നാൽ മണിച്ചിത്രത്താഴിൽ പറഞ്ഞ വിഷയം ജനങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടു ഇല്ലാത്തതു ആണെന്നും ഹർഷൻ ദുലരിയിൽ അങ്ങനെ ആയിരുന്നില്ല എന്നും ഫാസിൽ വിശദീകരിക്കുന്നു.

ഹർഷൻ ദുലാരിയുടെ ക്ലൈമാക്‌സ് ഒരാൾക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നത് ആണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാൾക്ക് മാത്രമേ അവർ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ കഴിയു. അത് ജനങ്ങൾക്ക് മനസ്സിലാവണം എന്നില്ല. ആ ലോകം എന്താണ്, എങ്ങനെയാണു എന്ന് കാണിച്ചു കൊടുക്കാൻ തനിക്കു കഴിയില്ല എന്ന ചിന്തയിൽ നിന്നും ആത്മവിശ്വാസ കുറവിൽ നിന്നുമാണ് ആ പ്രൊജക്റ്റ് ഉപേക്ഷിച്ചത് എന്ന് ഫാസിൽ പറയുന്നു.

എനിക്കേറെ ഇഷ്ടമുള്ള ഒരു സബ്‌ജെക്ട്. മോഹൻലാലിനും ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത്, എന്നെ വെച്ച് എടുത്തില്ലെങ്കിലും വേണ്ട, ആരെയെങ്കിലും വെച്ച് സിനിമ എടുക്കണം. ഈ സിനിമ വിട്ടു കളയരുത് എന്നു ലാൽ പറഞ്ഞിരുന്നു. ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചിൽ തോറ്റു പിന്മാറി പോയൊരു പടമാണ് ഹർഷൻ ദുലരി.

ഉഗ്രൻ സബ്‌ജെക്ട് ആയിരുന്നു. ആ സിനിമയെടുക്കണം എന്ന് എന്നെ കൊതിപ്പിച്ച ഒന്നാണത്. പക്ഷേ അവസാനമെത്തിയപ്പോൾ എന്റെ കയ്യിൽ ഒതുങ്ങില്ല, എനിക്കത് ചെയ്യാൻ പറ്റില്ല, ജനങ്ങളിൽ എത്തിക്കാൻ പറ്റില്ല എന്നു തോന്നി. എ ആർ റഹ്‌മാന്റെ അടുത്തു വരെ ഞാനാ സബ്‌ജെക്ട് ചർച്ച ചെയ്തതാണ്. എ ആർ റഹ്‌മാൻ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞത് ഐ ലൈക്ക് ദ സബ്‌ജെക്ട് വെരി മച്ച് എന്നാണെന്നുമ ഫാസിൽ പറയുന്നു.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ വീഡിയോ കാണാം

Also Read
ക്ലാസ് മുറി അകത്തു നിന്ന് പൂട്ടി 14 കാരനായ വിദ്യാർത്ഥിയുമായി 33കാരി അധ്യാപികയുടെ ലൈം ഗി ക ബ ന്ധം; പിടികൂടി പ്രിൻസിപ്പാൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Advertisement