ഇത് എന്റെ അക്കൗണ്ടാണ്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും: ചൊറിയാൻ വന്നവന് ഇടിവെട്ട് മറുപടി നൽകി സാധിക വേണുഗോപാൽ

97

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും, സിനിമകളിലൂടെയും, സീരിയലുകളിലൂടെയും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി സൈബർ വിമർശനങ്ങൾക്കും ഇരയാവാറുണ്ട്.

എന്നാൽ ഇതിനൊക്കെ നല്ല ചുട്ട മറുപടിയും താരം നൽകാറുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതേസമയം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയാണ് സാധിക.

Advertisements

ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാംവഴി ഇവർ ആരാധകരെഅറിയിക്കാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതും.

അത്തരത്തിൽ ഒരു മറുപടി ആണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞദിവസം സാധിക ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനൊപ്പം ഒരു ഹോട്ടലിൽ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു സാധിക പങ്കുവെച്ചത്. എന്നാൽ ഇതിനു താഴെയും ചൊറി കമന്റുമായി ഒരാൾ. പ്രഹസനം എന്നാണ് അയാൾ ചിത്രത്തിന് താഴെ കമൻറ് ചെയ്തത്.

എന്നാൽ നിമിഷങ്ങൾക്കകം തന്നെ നടി ചുട്ട മറുപടി നൽകുകയും ചെയ്തു. അതേ. ഇത് എന്റെ അക്കൗണ്ട് അല്ലേ? നിങ്ങളുടേത് അല്ലല്ലോ. അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേയെന്ന് സാധിക മറുപടി നൽകി

കൊച്ചിയിലുള്ള കൊക്കോ കഫേ എന്ന റസ്റ്റോറന്റിൽ നിന്നും ആണ് ഇവർ രണ്ടുപേരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്. മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു.

Advertisement