നിങ്ങൾ എന്തെങ്കിലും ഒന്ന് ശബ്ദിക്കുമോ; യുനിസെഫിന്റെ പ്രതിനിധിയായിരിന്നിട്ടും കർഷകസമരത്തൽ വാതുറക്കാത്ത പ്രിയങ്ക ചോപ്രക്കെതിരെ മിയാ ഖലീഫ

187

കഴിഞ്ഞ കുറേ ആഴ്ചകളായി കർഷക സമരങ്ങൾ ഇന്ത്യയിൽ വളരെ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ഡൽഹി കേന്ദ്രീകരിച്ചാണ് എല്ലാസമരങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉള്ള കർഷകരാണ് പ്രധാനമായും സമരത്തിൽ പങ്കെടുക്കുന്നത്.

ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതു വരെ സമരം തുടരും എന്നാണ് ഇവരുടെ പ്രഖ്യാപിത നിലപാട്.
മാസങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലിനെതിരെ ആണ് സമരങ്ങൾ എല്ലാം തന്നെ നടക്കുന്നത്. മൂന്ന് ബില്ലുകൾക്കെതിരെ ആണ് പ്രധാനമായും സമരം ഇപ്പോൾ അരങ്ങേറുന്നത്.

Advertisements

സമരം ആരംഭിച്ച് മാസങ്ങളായെങ്കിലും ഈ വിഷയത്തിൽ ഇതുവരെ ഇന്ത്യൻ താരങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലായിരുന്നു. അടുത്തിടെ റിഹാന എന്ന ഒരു അന്താരാഷ്ട്ര താരം ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

എന്തുകൊണ്ടാണ് നമ്മൾ ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു അവർ ചോദിച്ചത്. ഈ പരാമർശം വന്നതോടെ വിറളിപിടിച്ചതു പോലെ ഇന്ത്യൻ താരങ്ങൾ എല്ലാം തന്നെ ഇവർക്കെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ കാര്യം നോക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും അതിൽ പുറത്തുനിന്നും ആരും ഉപദേശിക്കാൻ വരേണ്ട എന്നുമായിരുന്നു ഇവരെക്കൊണ്ട് കേന്ദ്രസർക്കാർ പറയിപ്പിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ മുതൽ അക്ഷയ് കുമാർ വരെ ഉള്ളവരാണ് ഇത്തരത്തിൽ താരത്തിനെതിരെ രംഗത്തുവന്നത്. ഡൽഹി മേഖലയിൽ ഇൻറർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിക്കുകയാണ് ഇന്ത്യൻ ഗവൺമെൻറ്. ഇതിനെതിരെ ശക്തമായ നിലപാടുമായി മിയാ ഖലീഫ രംഗത്തുവന്നിരുന്നു.

എന്നാൽ പതിവുപോലെ ഇന്ത്യൻ താരങ്ങളെല്ലാം തന്നെ സർക്കാറിനെ പേടിച്ച് മൗനം തുടർന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് പ്രിയങ്ക ചോപ്രയോട് പറുകയാണ് മിയ ഖലീഫ. നിങ്ങൾ എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കുമോ? എന്നായിരുന്നു മിയ ഖലീഫ പ്രിയങ്ക ചോപ്രയോട് ചോദിച്ച് രംഗത്തെയത്.

ഇപ്പോഴത്തെ സാഹചര്യങ്ങൾക്കിടയിൽ മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ എന്നാണ് മിയ ചോദിച്ചിരിക്കുന്നത്. ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദ ഘോഷമുണ്ടാക്കുമോ? എനിക്ക് ആകാംക്ഷയുണ്ടെന്നും മിയ പറയുന്നു.

അതേ സമയം യുനിസെഫിന്റെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന പ്രിയങ്ക ചോപ്ര പൊതുവെ ഇത്തരം വിഷയങ്ങളിൽ പ്രതികരണം നടത്തുന്ന താരമാണ്. എന്നാൽ കർഷക പ്രക്ഷോഭത്തെക്കുറിച്ച് ഇതുവരെയും പ്രിയങ്ക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Advertisement