ഈ പാർവതി ആരാണെന്ന് രചനാ നാരായണൻകുട്ടി, കുലസ്ത്രീയുടെ അർത്ഥം അറിയില്ലെന്ന് തോന്നുന്നുവെന്നും താരം

650

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടി പാർവ്വതിക്ക് എതിരെ നടി രചനാ നാരായണൻകുട്ടി രംഗത്ത് എത്തിയിരിക്കുന്നു.

വിവാദത്തിൽ വിശദീകരണവുമായി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലാണ് രചനയുടെ പരാമർശം. ആരാണ് ഈ പാർവതി എന്നാണ് രചന ചോദിച്ചത്. പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത്. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി.

Advertisements

മറ്റു ചില കമന്റുകൾക്കും രചന മറുപടി നൽകുന്നുണ്ട്. കഴിവും നിലപാടുമുള്ളവർ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമർശത്തിന് ഇവിടെ വേവലാതി ആർക്കെന്ന് വ്യക്തമാണെന്നാണ് രചനയുടെ മറുപടി. തുടർന്ന് വരുന്ന പല വിമർശനങ്ങൾക്കും അയ്യേ അയ്യേ.

എന്ന് മാത്രമാണ് രചനയുടെ മറുകമന്റ് അമ്മ പോലെയുള്ള സംഘടനയിൽ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് സഹോദരന് കുലസ്ത്രീയുടെ അർത്ഥം അറിയില്ലെന്ന് തോന്നുന്നു എന്നാണ് രചന നൽകിയ മറുപടി.

സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രചന ആദ്യം വിമർശനം നടത്തിയത്. വിമർശനങ്ങളിലൂടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായ സ്ത്രീകളെ തന്നെയാണ് അധിക്ഷേപിക്കുന്നത്. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടാവാം.

എന്നാൽ ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രചന ഫേസ്ബുക്കിൽ കുറിച്ചു. രചന നാരായണൻകുട്ടിയുടെ വാക്കുകൾ:

ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി. കഷ്ടം എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്.

നിങ്ങൾ misogynists’ എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം.

ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കവെയാണ് വിഷയത്തിൽ പരോക്ഷ വിമർശനമുയർത്തി നടി പാർവതി തിരുവോത്ത് രംഗത്തെത്തിയത്.

ആണുങ്ങൾ വേദികളിൽ ഇരിക്കുകയും സ്ത്രീകൾ സൈഡിൽ നിൽക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാർവതി പറഞ്ഞത്. ആണുങ്ങൾ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡിൽ സ്ത്രീകൾ നിൽക്കുന്നു ആണുങ്ങൾ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികൾ ഇപ്പോളും ഉണ്ടാകുന്നു.

ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാർത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്ബ് വന്നിട്ടുള്ള ആളുകൾ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്. എന്നാണ് പാർവ്വതി പറഞ്ഞത്.

Advertisement