പ്രശസ്ത ബോളിവുഡ് ഗ്ലാമറസ്സ് നായകമരായ സൈറ വസീമും സനാ ഖാനും സിനിമ ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസത്തിന് വിധേയമായി ജീവിക്കാൻ തീരുമാനിച്ചത് നേരത്തെ വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ മനം മയക്കുന്ന ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ഭോജ്പുരി നടി സഹർ അഫ്ഷ.
തന്റെ ഗ്ലാമർ നിറഞ്ഞ സിനിമ ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് ചേക്കേറിയിരിക്കുകയാണ് സഹർ അഫ്ഷയും. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഞാൻ സിനിമാ വ്യവസായം ഉപേക്ഷിക്കാൻ തീരുമാനയയിിച്ചു, ഇനി അതുമായി തനിക്കൊരു ബന്ധവുമില്ല.

ഇക്കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇസ്ലാമിക പ്രബോധനങ്ങൾക്കും അല്ലാഹുവിന്റെ നിയമങ്ങൾക്കും അനുസൃതമായി ഞാൻ ഇനി എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കും. കഴിഞ്ഞ കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ജീവിച്ചിരുന്ന രീതിയെ ഓർത്ത് ഞാൻ അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു എന്നും ആയിരുന്നു മതം മാറ്റത്തെ കുറിച്ച് സഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു. ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്. ഞാൻ യാദൃശ്ചികമായാണ് ഈ രംഗത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും.

ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാൻ പോകുന്നത് അള്ളാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ് എന്നായിരുന്നു സഹറിന്റെ കുറിപ്പ്. അതേ സമയം കർത്താ കർമ ക്രിയ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2018ൽ ആണ് സഹർ അഫ്ഷ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. നടൻ ഖേസരി ലാൽ യാദവിനൊപ്പം മെഹന്ദി ലഗാ കെ രക്‌ന 3 എന്ന ചിത്രത്തിലൂടെ 2020 ൽ ഈണ് സഹർ അഫ്ഷ ഭോജ്പുരി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്.










