മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ആണ് യുവതാരം ബേസിൽ ജോസഫ്. ചുരുങ്ങിയ കാലത്തിന് ഉള്ളിൽ ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത ബേസിൽ അഭിനയ രംഗത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ്.
ഇപ്പോഴിതാ ഒരു അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തിലാണ് ബേസിൽ ജോസഫ്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്ക പെട്ടിരിക്കുകയാണ് ബേസിൽ. യൂുവതാരം ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹിറോ ചിത്രത്തിലൂടെയാണ് താരം ഈ നേട്ടം സ്വന്തം ആക്കിയിരിക്കുന്നത്.
16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നുമാണ് മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ഇതാ പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ട്വിറ്ററിലൂടെ ആയിരുന്നു ബേസിലിനെ അഭിനനന്ദിച്ച് മോഹൻലാൽ എത്തിയത്.
Congratulations on this feat, dear @basiljoseph25! You have made our home proud! https://t.co/0BzyJjNywn
— Mohanlal (@Mohanlal) December 9, 2022
അഭിനന്ദനങ്ങൾ പ്രിയ ബേസിൽ ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ് എന്നായിരുന്നു ബേസിൽ പുരസ്‌കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. അതേ സമയം സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ പുരസ്‌കാര നേട്ടം സ്വന്തമാക്കി എന്ന സന്തോഷ വാർത്ത ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ, പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്.
ഈ പുരസ്‌കാരം ആഗോളതലത്തിലേക്ക് നമ്മളെ ഉയർത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്‌ലിക്സ് സിനിമയിലെ അഭിനേതാക്കൾ, എഴുത്തുകാർ അടക്കമുള്ള സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരെയും ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു.
എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ട്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാകുമാ യിരുന്നില്ല എന്ന് ബേസിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.അതേ സമയം അഭിനയത്തിലും സംവിധാനത്തിലും ഒരേ പോലെ തിളങ്ങുന്ന ബേസിലിനെ അനുമോദിച്ചുകൊണ്ട് നിരവധി ആരാധകരും എത്തുന്നുണ്ട്.
താൻ സംവിധാനം ചെയ്ത മിന്നൽ മുരളി ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോൾ തന്നെ അഭിനയിച്ച ചിത്രങ്ങളിലൂടെ നായകനെന്ന നിലയിലും ബേസിൽ ശ്രദ്ധ കവരുകയാണ്. ബേസിൽ നായകനായി ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. നിരവധി സിനിമകളിൽ സഹ നടന്റെ വേഷത്തിലും കോമഡി റോളുകളിലും എത്തി ബേസിൽ കെയ്യടി നേടിയിട്ടുണ്ട്.