പാർവ്വതിയുടെ ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താൻ മക്കളോട് പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടൻ ജയറാം

2803

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മാതൃകാ ദമ്പതികളായ നടൻ ജയറാമിന്റെയും പാർവതിയുടേയും. താൻ സിനിമയിലേക്കെത്തിയകാലം സൂപ്പർ നടിയായിരുന്ന പാർവ്വതിയെ ജയറാം പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു,

ഇവർക്ക് രണ്ട് മക്കളാണുള്ളത്. കാളിദാസും മാളവികയും. മലയാള സിനിമയിലേക്ക് ബാലതാരമായി അച്ഛനൊപ്പം എത്തിയ കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്. കാളിദാസിന് പിന്നാലെമാളവികയും ഉടൻ സിനിമയിലെത്തുമെന്ന് കരുതിയിരുന്ന ആരാധകരെ നിരാശരാക്കി താൻ സിനിമാ അഭിനയരംഗത്തേക്കില്ലെന്ന് അടിത്തിടെ മാളവിക പ്രഖ്യാപിച്ചിരുന്നു.

എങ്കിലും പിതാവ് ജയറാമിന് ഒപ്പം ഒരു പരസ്യത്തിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കൈരളി ടിവിയിലെ ജോൺബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയിൽ പാർവതിയെക്കുറിച്ച് മുമ്പ് ജയറാം പറഞ്ഞ കാര്യങ്ങളാണ്.

സിനിമയുമായി ജയറാമും കാളിദാസും മുന്നേറുമ്പോൾ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാർവതിയാണ്. പാർവതിയുടെ ഏത് സ്വഭാവമാണ് മക്കൾക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനിൽ ജയറാമിനോട് ചോദിച്ചിരുന്നു.

അപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് വീണ്ടും ചർച്ചയാകുന്നത്. പാർവതിയുടെ എല്ലാ സ്വഭാവങ്ങളും മക്കൾക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നൽകിയത്. എന്നാൽ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.

വിശേഷ ദിവസങ്ങളിൽ മുറുക്കുന്ന സ്വഭാവമുണ്ട് പാർവതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടു പഠിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്നായിരുന്നു ജയറാം നൽകിയ മറുപടി.