ഇത് പോലൊരു മാഷുണ്ടെങ്കിൽ ആരും ഡാൻസ് ചെയ്യും, കൺമണിയെ ഡാൻസ് പഠിപ്പിച്ച് ദേവ, വീഡിയോ വൈറൽ

96

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ പാടാത്ത പൈങ്കിളി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ സീരിയലാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറുകയാണ് പാടാത്ത പൈങ്കിളി ഇപ്പോൾ.

പരമ്പര നൂറാം എപ്പിസോഡിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു.
അതിനിടയിലായിരുന്നു പരമ്പരയുടെ പുതിയ പ്രമോയും വൈറലായി മാറിയത്. ദേവയേയും കുടുംബത്തേയും ഉപേക്ഷിച്ച് പടിയിറങ്ങുന്ന കൺമണിയെ ആയിരുന്നു നേരത്തെ കണ്ടത്.

എന്നാൽ തിരിച്ചുവരവ് ഉറപ്പിച്ചായിരുന്നു കൺമണി പോയത്. തന്നെ കൊണ്ടുപോവുന്നവരുടെ ദുരുദ്ദേശം പൊളിച്ചടുക്കി തിരിച്ചെത്തിയ കൺമണി പുതിയ പ്രശ്നത്തിലാണ് ഇപ്പോൾ. ഒരു പ്രശ്നം തീരുമ്പോൾ അടുത്തത്.

ഡാൻസാണ് ഇത്തവണ വില്ലൻ. റസിഡൻസ് അസോസിയേഷൻ പരിപാടിയിൽ കൺമണി ഡാൻസ് ചെയ്യണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിഷമിച്ചിരിക്കുന്ന കൺമണിയെ ആശ്വസിപ്പിച്ചത് ദേവയായിരുന്നു.

കൺമണിയെ ഡാൻസ് പഠിപ്പിക്കുന്ന ദേവയെ കണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ഇതുപോലൊരു ഡാൻസ് മാഷുണ്ടെങ്കിൽ കണ്മണി എന്നല്ല ആരായാലും ഡാൻസ് കളിച്ച് പോകും. ഡാൻസ് പഠിപ്പിക്കാൻ ഞാൻ ഉള്ളപ്പോൾ പിന്നെ എന്തിന് പേടിക്കണമെന്നായിരുന്നു ദേവയും ചോദിച്ചത്.

പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്. ദേവയും കൺമണിയും ഒരുമിച്ച് ഡാൻസ് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഇതിനോടകം ചന്ന പ്രോമോ വീഡിയോ വൈറലായിരിക്കുകയാണ്.