ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ, 17 വയസുള്ള തന്റെ അമ്മയെ കണ്ടതിന്റെ സന്തോഷത്തിൽ ചിപ്പിയുടെ മകൾ അവന്തിക

532

ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരാണ് നടി ചിപ്പി. ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത പാഥേയം എന്ന സിനിമയിലൂട ആയിരുന്നു ചപ്പി അഭിനയ രംഗത്ത് എത്തിയത്.

പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികൾക്ക് മുന്നിലെത്തി കൈയ്യടി നേടുക ആയിരുന്നു. തുടർന്ന് കൈനിറയെ അവസരങ്ങൾ ആണ് ചിപ്പിക്ക് ലഭിച്ചത്.

Advertisements

വിവാഹ ശേഷം സിനിമ വിട്ട ചിപ്പി സീരിയലുകളിലൂടെ തിരികെ വന്നിരുന്നു. അതേ സമയം ഇപ്പോഴും സിനിമയിലും സീരിയലിലും ഒക്കെയായി സജീവമാണ് ചിപ്പി. പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാള പതിപ്പായ സാന്ത്വനത്തിലെ ദേവിയേട്ടത്തിയായി മികച്ച പ്രകടനമാണ് ചിപ്പി കാഴ്ച വെക്കുന്നത്.

Also Read
ഹുക്ക വാങ്ങി തന്നപ്പോൾ ആണ് എനിക്ക് ഇക്കയോട് ആദ്യം പ്രണയം തോന്നിയത്: വെളിപ്പെടുത്തി ഷംന കാസിം

അവന്തിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിക്കുന്നത്. ബാർക്ക് റേറ്റിങ് പ്രകാരം മുൻനിരയിൽ തന്നെയാണ് സാന്ത്വനം ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ സിനിമാ നിർമ്മാതാവ് രഞ്ജിത്തിനെ ആണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം എങ്കിലും മാതൃകാ ദമ്പതികൾ ആയിട്ടാണ് ഇവർ ജീവിതം തുടരുന്നത്.

അവന്തിക എന്ന ഒരുമകളും ഇവർക്ക് ഉണ്ട്. അതേ സമയം സീരിയൽ അഭിനയത്തിന് ഒപ്പം നിർമ്മാണ രംഗത്തേക്കും ചിപ്പി കടന്നു വന്നിരുന്നു. മലയാളത്തിലെ ഹിറ്റ് സീരിയലുകളിൽ ഒന്നായ വാനമ്പാടി, ഇപ്പോളും വിജകരമായി സംപ്രേഷണം ചെയ്യുന്ന സാന്ത്വനം തുടങ്ങിയ സീരിയലുകൾ നിർമ്മിച്ചിരിക്കുന്നത് ചിപ്പി രഞ്ജിത്താണ്.

മേക്ക്പ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകളം രജപുത്ര ഫിലിംസിന്റെ ബാനറിൽ ചിപ്പിയും ഭർത്താവ് രഞ്ജിത്തും ആയിരുന്നു നിർമ്മിച്ചത്. ഇപ്പോഴിതാ അമ്മയെ ബിഗ് സ്‌ക്രീനിൽ അതും സ്ഫടികം പോലെയൊരു ചിത്രത്തിൽ കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ചിപ്പിയുടെ മകൾ അവന്തിക.

അമ്മയെ ബിഗ് സ്‌ക്രീനിൽ കാണുന്നത് എത്ര സ്വപ്നതുല്യം ആയിരുന്നു എന്നോ അതും അമ്മ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത്. 28 വർഷത്തിന് ശേഷം വീണ്ടും ഈ സൂപ്പർ ക്ലാസിക് വീണ്ടും റിലീസ് ചെയ്തതിന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് നന്ദിയുണ്ട്.

ബ്രോ, ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ട് അവന്തിക കുറിച്ചത്. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം സൂപ്പർഹിറ്റ് ചിത്രം കഴിഞ്ഞ ദിവസം റിമാസ്റ്ററിങ്ങ് ചെയ്ത് വീണ്ടും പ്രദർശനത്തിന് എത്തിയിരുന്നു. താരരാജാവ് മോഹൻലാൽ നായകനായി ചിത്രത്തിൽ ചിപ്പിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

മോഹൻലാൽ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രത്തിന്റം സഹോദരി ആയിട്ടായിരുന്നു ചിപ്പി സ്ഫടികത്തിൽ എത്തിയത്. അശോകൻ ആയിരുന്നു ചിത്രത്തിൽ ചിപ്പിയുടെ പെയർ ആയി എത്തിയത്.

Also Read
തുടരെ തുടരെ പരാജയങ്ങൾ, സ്വന്തം സമ്പാദ്യം വരെ നഷ്ടമാകുമെന്ന സ്ഥിതി, ഒടുവിൽ ആ വാശി ഉപേക്ഷിക്കാൻ തയ്യാറായി നയൻതാര

Advertisement