ഇത് കേട്ട ഞാൻ എടാ വാ നമുക്ക് കല്യാണം കഴിക്കാമെന്ന് നൂബിനോട് പറഞ്ഞു: വെളിപ്പടുത്തലുമായി കുടുംബവിളക്കിലെ ശീതൾ

4516

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയണ് കുടുംബവിളക്ക് എന്ന പരമ്പര. മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പര കൂടിയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം.

പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് ഇതിലെ നായികയായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തിവേഷത്തിൽ എത്തിയ ശരണ്യ എന്ന വേദികയും, കൊച്ചുമകൾ ശീതൾ എന്ന അമൃതയും ഇന്ന് ആരാധകരുടെ സ്വന്തം ആണ്.

Advertisements

ഇവരെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തിൽ ആഴത്തിലിറങ്ങിയത്. സീരിയലിൽ ആദ്യം ശീതളിനെ അവതരിപ്പിച്ചത് പാർവതി ആയിരുന്നു, എന്നാൽ വിവാഹത്തെതുടർന്ന് നടി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പിന്നീട് അതേ കഥാപാത്രത്തിൽ എത്തിയ അമൃതയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മകളുടെ വേഷത്തിൽ എത്തിയ ശീതൾ അൽപ്പം പിടിവാശിക്കാരിയായിരുന്നു. അമ്മയുടെ ഭാഗം കേൾക്കാതെ അച്ഛനെ സപ്പോർട്ട് ചെയുന്ന മകൾ ആയിരുന്നു ശീതൾ. പിന്നീട് ഈ കഥാപാത്രം കാര്യങ്ങൾ പതിയെ മനസിലാക്കി അമ്മയുടെ ഭാഗത്ത് നിൽക്കുകയായിരുന്നു.

നെഗറ്റീവ് കഥാപാത്രത്തിൽ നിന്നും പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറിയപ്പോൾ പ്രേക്ഷകരും സന്തോഷത്തിലായി. ഇതിനിടെ ലൊക്കേഷനിൽ വെച്ചുള്ള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതിന് പിന്നാലെ സീരിയലിലെ നൂബിനും അമൃതയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഇറങ്ങി.

ഇപ്പോൾ ഇതേക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. നടിയുടെ വാക്കുകൾ ഇങ്ങനെ: എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നൂബിൻ. ഞങ്ങൾ സുഹൃത്തുക്കളെക്കാൾ ഉപരി സഹോദരങ്ങളെ പോലെയാണ് .നൂബിനെ പ്രേമിക്കാൻ ഒരിക്കൽ എന്നോട് കുടുംബവിളക്കിലെ കെ കെ പറഞ്ഞു. അവൻ ഇടുക്കിക്കാരൻ ആണ്.

അവന് കുറേ ഏല തോട്ടമൊക്കെ ഉണ്ട്, മാസം ആറു കോടി വരുമാനമുണ്ട് എന്നൊക്കെ. ഇത് കേട്ട ഞാൻ നൂബിനോട് പറഞ്ഞു എടാ വാ നമുക്ക് കല്യാണം കഴിക്കാം നീ ഇത്രയും മണ്ടിയാണോന്ന് ചോദിച്ച് എല്ലാവരും എന്നെ കളിയാക്കിയെന്നും അമൃത പറഞ്ഞു. അതേസമയം നടൻ നൂബിന്റെ വിവാഹം ഉറപ്പിച്ചു എന്നും അമൃത വ്യക്തമാക്കുന്നു.

Advertisement