സലിംകുമാറിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ കണ്ട സന്തോഷത്തിൽ ദിലീപും കാവ്യയും

12

ദിലീപും കാവ്യാ മാധവനും മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളായ താരജോഡിയാണ് . വിവാഹശേഷം കാവ്യാ പൊതു പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത് ആരാധകർക്കിടയിൽ നിരാശ ഉണ്ടാക്കിയിരുന്നു. എന്നാൽ വീണ്ടും സജീവമാവുകയാണ് നടി ഇപ്പോൾ.

ഇപ്പോഴിതാ സലിംകുമാറിന്റെ പിറന്നാൾ ദിനത്തിലും കാവ്യയും ദിലീപുമെത്തി. ചടങ്ങിൽ മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂക്കയെ കണ്ട സന്തോഷത്തിലായിരുന്നു കാവ്യ. ഇരുവരും മമ്മൂട്ടിയുമായി സംവദിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പണ്ടേ മമ്മൂട്ടിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു ദിലീപ്. ഇരുവരുടെയും കല്യാണത്തിനും മമ്മൂട്ടി എത്തിയിരുന്നു.

Advertisements

50ാം പിറന്നാൾ ആഘോഷിക്കുന്ന സലിമിന് എല്ലാ ആയുർആരോഗ്യവും ഇരുവരും നേർന്നു.രമേഷ് പിഷാരടിയും സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. കാവ്യയുടെ മകൾ മഹാലക്ഷ്മിയെ മാത്രം ആരാധകർ എവിടെും കണ്ടില്ല. മകളെ ആരാധകർക്ക് മുന്നിലെത്തിക്കാൻ ഇരുവരും തയ്യാറല്ല.

Advertisement