കുറിച്ച് വെച്ചോളൂ, ഇയാൾ സൂപ്പർ താരമാവാൻ അധികം സമയമെടുക്കില്ല, മലയാള സിനിമയിൽ ഇനി ഇയാളുടെ ആധിപത്യം ആയിരിക്കും: മഹാനടൻ പ്രേം നസീർ അന്ന് ലാലേട്ടനെ കുറിച്ച് പറഞ്ഞത്

1933

അൻപതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരരാജാവ് ആണ് മോഹൻലാൽ. എണ്ണിയാൽ ഒടുങ്ങാത്തത്ര ഹിറ്റുളാണ് അദ്ദേഹം സിനിമാ ലോകത്തിന്‌സമ്മാനിച്ചിരിക്കുന്നത്. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പേര് മലയാളം ഏറ്റവും അധികം കേട്ടിട്ടുള്ള ഒരു ചിത്രത്തിന്റെ പേരാണ്.

കാരണം മറ്റൊന്നുമല്ല, മലയാളത്തിന് മോഹൻലാൽ എന്ന് മഹാനടനെ സമ്മാനിച്ച ചിത്രമണത്. മോഹൻലാൽ എന്ന ലാലേട്ടനെ സമ്മാനിച്ച ഈ ചിത്രം എങ്ങനെ മറക്കും മലയാളികൾ. എന്നാൽ ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം കണ്ട മറ്റൊരു മഹാനടൻ അന്നേ വിധിയെഴുതിയിരുന്നു മലയാള സിനിമയിലെ മോഹൻലാലിന്റെ ആധിപത്യത്തെ കുറിച്ച്.

Advertisements

മോഹൻലാലിന്റെ ആദ്യ സിനിമ കണ്ട് പ്രവചനം നടത്തിയത് മറ്റാരുമല്ല, നിത്യഹരിത നായകൻ പ്രേം നസീർ ആയിരുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നപ്പോൾ പ്രേം നസീറിനെ നിർമ്മാതാവ് നവോദയ അപ്പച്ചൻ ക്ഷണിച്ചിരുന്നു. അങ്ങനെ സിനിമ കണ്ട പ്രേം നസീർ ആണ് ആ പ്രവചനം നടത്തിയത്.

Also Read
വാണി വിശ്വനാഥിന് തീരുമാനിച്ച ആ കിടിലൻ വേഷം അന്ന് മഞ്ജു വാര്യർ ചേദിച്ച് വാങ്ങി, പിന്നെ സംഭവിച്ചത് ഇങ്ങനെ

പ്രേം നസീർ അന്ന് പറഞ്ഞ ഇക്കാര്യങ്ങൾ ഓർമ്മിച്ചെടുത്തത് നടൻ സൗബിൻ ഷാഹിറിന്റെ പിതാവും അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്ന ബാബു ഷാഹീർ ആണ്. അന്ന് പ്രേം നസീർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു:

കുറിച്ചു വെച്ചോളൂ മോഹൻലാലിന്റെ വളർച്ച പെട്ടെന്ന് ആയിരിക്കും. ഇയാൾ സൂപ്പർതാരം ആവാൻ അധികം സമയം എടുക്കില്ല. അത് പോലെ തന്നെയാണ് ആലപ്പുഴക്കാരൻ ഫാസിലും സൂപ്പർ സംവിധായകൻ ആവും. പിന്നെ മറ്റൊരു കാര്യം കൂടി നസീർ പറഞ്ഞു ഫാസിൽ മോഹൻലാൽ കൂട്ട്കെട്ടിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കും എന്ന്.

പ്രേം നസീറിന്റെ വാക്കുകൾ അച്ചട്ടായി. ആ 20 വയസ്സുകാരൻ പയ്യൻ വില്ലനിൽ നിന്ന് സഹ നടനായും, പിന്നീട് നായകൻ ആയും വളർന്ന മോഹൻലാൽ മലയാളത്തിന്റെ ഏറ്റവും വലിയ താരമായി മാറി. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളുമായി മോഹൻലാൽ ഇന്നും ഒന്നാമനായി തുടരുന്നു.

ഫാസിൽ മോഹൻലാൽ കൂട്ട്കെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കുകയും ചെയ്തു. നസീറിന് ശേഷം മലയാള സിനിമയിൽ പത്മഭൂഷൺ ലഭിച്ച രണ്ടാമത്തെ വ്യക്തിയായി മോഹൻലാലും മാറുകയും ചെയ്തു.

Also Read
കഥ മോഷ്ടിച്ച് നിങ്ങൾ പലരുടേയും ജീവിതം തകർത്ത കാപട്യങ്ങളെ കുറിച്ച് ഞാൻ പുസ്തകം എഴുതാം ശ്രീനിവാസാ: തുറന്നടിച്ച് പ്രമുഖ സംവിധായകൻ

Advertisement