അത് തെറ്റാണ് മോഹന്‍ലാല്‍ പോലും അങ്ങനെയാണ് പറയുന്നത്; തെറ്റ് തിരുത്തി രഞ്ജിനി ഹരിദാസ്

31

മലയാളത്തില്‍ ഒരുപാട് അവതാരകര്‍ വന്നു പോയിട്ടുണ്ടെങ്കിലും അതില്‍ ഏറെ പ്രത്യേകത നിറഞ്ഞ ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്നുകൊണ്ടുള്ള രഞ്ജിനിയുടെ സംസാരം തന്നെയാണ് അതിന് കാരണം. ഇടയ്ക്കിടെ ഇംഗ്ലീഷ് കലര്‍ത്തികൊണ്ട് സസാരിക്കുമ്പോള്‍ രഞ്ജിനിയെ പലരും വിമര്‍ശിച്ചിരുന്നു.

Advertisements

എന്നാല്‍ രഞ്ജിനിയുടെ സംസാരം കേട്ട് ഇംഗ്ലീഷ് പഠിച്ചവരും ഉണ്ട്. കഴിഞ്ഞദിവസം തന്റെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ ജാന്‍മണി ദാസിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു രഞ്ജിനി. ഇതില്‍ തന്റെ ബിഗ് ബോസില്‍ നിന്നുള്ള അനുഭവമാണ് ജാന്‍മണി പങ്കുവെച്ചത്.

ഒപ്പം തന്റെ മറ്റു വിശേഷങ്ങള്‍ താരം തുറന്നു പറഞ്ഞു. ഇതിനിടെ ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായി ഉച്ചരിക്കുന്നതിനെ കുറിച്ച് രഞ്ജിനി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ജാന്‍മണി ആ വാക്ക് പറഞ്ഞപ്പോഴാണ് അത് തെറ്റാണെന്ന് രഞ്ജിനി പറഞ്ഞത്.

ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടു, ‘എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്.

എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം ആണ്.’ രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

Advertisement