ചക്കപ്പഴത്തിൽ ഉത്തമനായി ഇനി താൻ ഉണ്ടാകില്ലെന്ന് ശ്രീകുമാർ; മറിമായം, ഉപ്പും മുളകും, ഇപ്പൊ ഇതും, ഈ മുങ്ങൽ സ്ഥിരം പരിപാടിയാണല്ലോയെന്ന് ആരാധകർ

210

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ താരമാണ് എസ്പി ശ്രീകുമാർ. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരിപാടിയിലെ ലോലിതനായി എത്തിയാണ് ശ്രീകുമാർ ആരാധകർക്ക് പ്രിയങ്കരനായി മാറിയത്. തുടർന്ന് സിനിമയിലേക്കും എത്തിയ ശ്രീകുമാർ വില്ലനായും സഹതാരമായും ഒക്കെ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ.

നിലവിൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രീയ ഹാസ്യ പരിപാടിയായ ചക്കപ്പഴത്തിൽ ആയിരുന്നു ശ്രീകുമാർ വേഷമിട്ടിരുന്നത്. ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയ്ക്ക് പിന്നാലെ ഫ്ളവേഴ്സ് ടിവി അവതരിപ്പിച്ച ചക്കപ്പഴം പരമ്പരയിൽ മറ്റു മിക്കവരും സീരിയൽ പ്രേക്ഷകർക്ക് പുതുമുഖങ്ങളായിരുന്നു. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പരമ്പരയ്ക്ക് ജനഹൃദയങ്ങളിലേക്ക് ചേക്കാറാൻ സാധിച്ചിരുന്നു.

Advertisements

ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യൽ മീഡിയയിലും പരമ്ബര ഹിറ്റായി മാറിയിരുന്നു. ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഉത്തമൻ. മൃഗസ്നേഹിയായ കമ്പോണ്ടർ ഉത്തമന്റെ കുടുംബത്തിലെ തമാശകളായിരുന്നു പരമ്പര അവതരിപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ ചക്കപ്പഴത്തിലെ ഉത്തമനായി താൻ ഉണ്ടാകില്ലെന്നാണ് ശ്രീകുമാർ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാർ പറഞ്ഞിട്ടില്ല.

Also Read
പിൻമാറുന്നില്ല, ഷാരൂഖിന്റെ നായികയായി നയൻ താര തന്നെയെത്തും, അറ്റ്ലിയുടെ ബോളിവുഡ് ചിത്രം തുടങ്ങുന്നു

ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും നാൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി ശ്രീകുമാർ പറയുന്നുണ്ട്. ഇനിയങ്ങോട്ടുള്ള യാത്രകൾക്കും പിന്തുണ നൽകണമെന്നും താരം പറയുന്നുണ്ട്. ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾതന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.

കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനിൽ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീകുമാർ പരമ്പരയിലുണ്ടായിരുന്നില്ല. കഥ പ്രകാരം ഉത്തമൻ ആശയോടൊപ്പം ആശയുടെ വീട്ടിലാണുള്ളത്. അതേസമയം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോവുകയാണെന്ന വിവരം നേരത്തെ ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

താരം ഉത്തമനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ എല്ലാം. പക്ഷെ ആ കാത്തിരിപ്പ് അവസാനിച്ച് ഇരിക്കുകയാണ്. അതേ സമയം ശ്രീകുമാറിന്റെ പിന്മാറ്റത്തിൽ കമന്റുകളുമായി ആരാധകരെത്തി, എന്ത് പറ്റി എന്ത് പരിപാടി ആണ് ഭായ് നിങ്ങളും പോയാൽ ഞാൻ ആ പരിപാടി കാണൽ നിർത്തും, മറിമായം , ഉപ്പും മുളകും, ഇപ്പൊ ഇതും ഇതെന്താണ് ഭായ്, അവർ നിങ്ങളെ ഒഴിവാക്കുന്നതാണോ അതോ സ്വയം ഒഴിഞ്ഞു പോകുന്നതാണോ?.

ഉപ്പും മുളകും, ചക്ക പഴം, മറിമായം, ആർക്കാ പ്രോബ്ലം? ഒരു പ്രോജക്റ്റും നിങ്ങൾ പൂർത്തിയാക്കുന്നില്ല, ഇങ്ങനാണേൽ നിങ്ങൾ ഇത് പോലുള്ള പ്രോഗ്രാമുകളിൽ അഭിനയിക്കാൻ നിൽക്കരുത്, കാരണം ഉപ്പും മുളകിലും ഇതുപോലെ ആയിരുന്നു താങ്കൾ പകുതിക്കു വച്ച് കളഞ്ഞിട്ടു പോയി ഇപ്പൊ ധാ ചക്കപ്പഴത്തിലും, തനിക്ക് ഇത് സ്ഥിരം പരുപാടി ആണല്ലേ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Also Read
അത്തരം ബന്ധത്തിന് ഞാൻ ഓകെയാണ്, പക്ഷെ അതിന് മുൻപ് എനിക്കൊരു കാര്യം ആവശ്യമുണ്ട്: നടി റൈസ വിൽസൺ

അതേ സമയം ആരാധകർക്ക് മറുപടിയുമായും ശ്രീകുമാർ എത്തിയിട്ടുണ്ട്. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കാത്തത് കൊണ്ട്, ലൈവിൽ വന്നു അറിയിക്കാം. കമന്റ്‌സിൽ എന്തുകൊണ്ട് മാറിമായവും, ഉപ്പും മുളകും, ചക്കപ്പഴവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയും ലൈവിൽ പറയാമെന്ന് മറ്റൊരു കുറിപ്പിലൂടെയാണ് ശ്രീകുമാർ അറിയിച്ചിരിക്കുന്നത്.

Advertisement