ഞരമ്പൻമാരായ ആരാധകരെ പേടിച്ച് തന്റെ പുതിയ ഗ്ലാമറസ് ചിത്രത്തിൽ മാധുരി ചെയ്തത് കണ്ടോ: വൈറലായി പോസ്റ്റും ചിത്രവും

89

ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ആരാധക പ്രശംസ നേടിയെടുത്ത താരമാണ് മാധുരി. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലും മാധുരി അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഗ്ലാമറസ്സ് ചിത്രങ്ങളടക്കം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് ധാരാളം വിമർശനവും ലഭിച്ചിരുന്നു. എന്നാൽ തന്റെ ഗ്ലാമർ ചിത്രങ്ങളെ വിമർശിച്ചവർക്ക് താരം ചുട്ട മറുപടിയും നൽകിയിട്ടുണ്ട്.

മുൻപ് ഒരു ബിക്കിനി ചിത്രം പങ്കുവെച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ നേരിടേണ്ടി വന്ന താരം കൂടിയാണ് മാധുരി. എന്നാൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി എപ്പോഴും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് നടി തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.

അതേസമയം ജോസഫ് നായികയുടെതായി വന്ന പുതിയ പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ എഡിറ്റ് ചെയ്ത തന്റെ ഒരു ഗ്ലാമറസ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മാധുരി എത്തിയത്. ഇതിന് നടി നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ആരാധകർ എന്ന് അവകാശപ്പെടുന്ന ഒരു പറ്റം ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് മാധുരി പറയുന്നു. ഇത്തരത്തിൽ എഡിറ്റ് ചെയ്ത ഒരു ഗ്ലാമറസ് ചിത്രം പങ്കു വച്ചു കൊണ്ടാണ് മാധുരി തുറന്നു പറച്ചിൽ നടത്തിയത്.

നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്‌ബോൾ. ഫാനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ? എഡിറ്റ് ചെയ്ത ഒരു ഗ്ലാമർ ചിത്രം പങ്കു വച്ച് മാധുരി പറയുന്നു.

ഫാഷൻ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങൾ മാധുരി ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അനൂപ് മേനോനും മിയയും പ്രധാനവേഷങ്ങളിൽ എത്തിയ എന്റെ മെഴുതിരയത്താഴങ്ങൾ എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചിരുന്നു.