നടി സംയുക്താ വർമ്മയുടെ യോഗ ഫോട്ടോഷൂട്ട് വീഡിയോ വൈറൽ, അന്നും ഇന്നും സംയുക്ത ചേച്ചി കിടുലുക്കാണെന്ന് ആരാധകർ

764

മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളായ സംയുക്ത വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതുപുത്തൻ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായിരുന്നു.

വളരെ കുറച്ചുകാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കളം വിട്ട താരസുന്ദരിയാണ് നടി സംയുക്ത വർമ്മ. വെറും മൂന്നു വർഷം മാത്രമാമ് സംയുക്ത വർമ്മ സിനിമാ അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. ഇതിനിടയിൽ തന്നെമികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ സംയുക്ത വർമ്മ കരസ്ഥമാക്കുകയും ചെയ്തു.

Advertisements

മലയാളത്തിലെ കുടുംബ സിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് സംയുകത വർമ്മ അഭിനയ രംഗത്തേക്ക് എത്തിയത്.

തുടർന്ന് വളരെ പെട്ടെന്നു തന്നെ പതിനഞ്ചിൽ അധികം സിനിമകളിൽ നായികയായ തിളങ്ങി. പിന്നീട് നടൻ ബിജുമേനോനുമായി പ്രണയത്തിലായി വിവാഹിതയായ താരം വിവാഹശേഷം കുടുംബജീവിതത്തിലേക്ക് സ്വയം മാറി നിന്നു.

എന്നാൽ സംയുക്തയുടെ സിനിമകൾ ടിവിയിൽ വന്നാൽ ഇപ്പോഴും കാണാൻ ആളുകൾ ഏറെയാണ്. കുടുംബപ്രേക്ഷകരുടെ അത്രയ്ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത. ദക്ഷ ധാർമിക് എന്ന പേരിൽ ഒരു മകൻ ഇരുവർക്കുമുണ്ട്.

കൈനിറയെ സിനിമകളുള്ള ബിജു മേനോൻ അഭിനേതാവ് മാത്രമല്ല ഒരു നല്ല ഭർത്താവും അച്ഛനുമാണെന്ന് സംയുക്ത പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം സംയുക്ത വീട്ടുകാര്യങ്ങൾ നോക്കുന്നതിനോടൊപ്പം ശരീരസൗന്ദര്യവും ശ്രദ്ധിക്കാറുണ്ട്. അതിനായി താരം എല്ലാ ദിവസവും യോഗ ചെയ്യാറുണ്ട്.

താൻ യോഗ ചെയ്യുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന താരത്തിന് ആരാധകരിൽനിന്ന് മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ പ്രമുഖ മാഗസിനായ വനിതയ്ക്ക് വേണ്ടി താരം ചെയ്ത യോഗ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പല തരത്തിലുള്ള യോഗ പോസ്സ് താരം ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. വനിതാ മാഗസിനിൽ അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും കൊടുത്തിട്ടുണ്ട്. ചെറിയ തടിയുണ്ടെങ്കിലും സംയുക്ത പക്ഷേ ഫിറ്റാണെന്ന് തെളിയിക്കുകയാണ് ആ വീഡിയോയിൽ. നിരവധി ആരാധകർ വീഡിയോയുടെ താഴെ നല്ല കമന്റുകൾ ഇടുന്നുണ്ട്. അന്നും ഇന്നും സംയുക്ത ചേച്ചി കിടുലുക്കാണെന്ന തരത്തിലാണ് ലഭിക്കുന്ന കമന്റുകൾ ഏറെയും.

സംയുക്ത വർമ്മ യോഗ പരിശീലനം ആരംഭിച്ചിട്ട് 15 വർഷത്തോളമായി. ഇതിനിടെ താരത്തിൻ്രെ യോഗാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. അഞ്ച് വർഷം മുൻപ് മൈസൂരിൽ വെച്ച് യോഗ അഭ്യസിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതെന്ന് പിന്നീട് സംയുക്ത വ്യക്തമാക്കിയിരുന്നു.

താൻ യോഗ ചെയ്യുന്നത് ശരീരം മെലിയുന്നതിനല്ല എന്നും യോഗ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നാണ് സംയുക്ത പറയുന്നത്. യോഗയെ ഒരു പാഷനായാണ് കാണുന്നതെന്നും സംയുക്ത പറഞ്ഞിരുന്നു. ഭാര്യയ്ക്ക് യോഗയിൽ അറിവുണ്ടെങ്കിലും ഭർത്താവും നടനുമായ ബിജു മേനോന് യോഗ അറിയില്ലെന്ന് താരം പറഞ്ഞിരുന്നു. ബിജു പലപ്പോഴും യോഗ പഠിപ്പിക്കാൻ തുടങ്ങിക്കൂടേയെന്ന് ചോദിക്കാറുണ്ടെന്നും സംയുക്ത പറഞ്ഞിരുന്നു.

യോഗ ചെയ്ത് തുടങ്ങിയതിൽ പിന്നെ തനിക്ക് ഭക്ഷണത്തോടുള്ള ആർത്തി മാറിയെന്നും കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും കഴിക്കുന്നത് ആസ്വദിച്ചാണ് കഴിക്കുന്നത് എന്നും സംയുക്ത വർമ്മ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Advertisement