ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ചിലർ പറഞ്ഞത്, പറഞ്ഞവർക്ക് അതൊരു തമാശയാകാം പക്ഷേ, ദുരനുഭവം വെളിപ്പെടുത്തി രശ്മി ബോബൻ

684

മലയാളി പ്രേക്ഷകർക്ക് ഏറെ സൂപരിചിതയായ താരമാണ് സിനിമാ സീരിൽ നടി രശ്മു ബോബൻ. ഒരു
അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നു വന്നാമ് രംശ്മി ബോബൻ മലയാളികളുടെ പ്രിയം നേടിയെടുത്തത്.

സംവിധായകൻ ബോബൻ സാമുവൽ ആണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ രശ്മി വിശേഷങ്ങൾക്ക് ഒപ്പം ഇടയ്ക്കിടെ തന്റെ ചില ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. മനസിനക്കരെ അടക്കം നിരവധി സിനിമകളിൽ രശ്മി സഹനടിയായി തിളങ്ങിയിട്ടുണ്ട്.

Advertisements

ജ്വാലയായി എന്ന പരമ്ബരയിലൂടെയാണ് രശ്മിയെ പ്രേക്ഷകർ സ്വീകരിച്ചത്. ഈ പരമ്പര അവസാനിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രശ്മി അഭിനയിച്ച് തകർത്ത കഥാപാത്രം ചർച്ച ചെയ്യപ്പെടാറുണ്ട്. 35 വയസുകാരി സ്ത്രീയായിട്ടാണ് ജ്വാലയായിൽ രശ്മി അഭിനയിച്ചത്. അന്ന് അഭിനയിക്കുമ്പോൾ യഥാർഥത്തിൽ 19വയസ് പ്രായം മാത്രമെ രശ്മിക്ക് ഉണ്ടായിരുന്നുള്ളു.

Also Read
നീ ഇപ്പോൾ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ: ചാർമിള തുറന്നു പറയുന്നു

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ അസൂയപ്പൂക്കൾ എന്ന സീരിയലിലാണ് രശ്മി ആദ്യം അഭിനയിച്ചത്. പക്ഷെ ആദ്യം സംപ്രേക്ഷണം ചെയ്തത് ജ്വാലയായി ആയിരുന്നു. ജ്വാലയായ് വലിയ ഹിറ്റായതോടെ ധാരാളം അവസരങ്ങൾ രശ്മിക്ക് ലഭിക്കുകയായിരുന്നു. ഇതിനോടകം നാൽപ്പതിലധികം സീരിയലുകളിൽ അഭിനയിച്ച രശ്മിയുടെ സൂപ്പർഹിറ്റ് പരമ്ബരകൾ സ്വപ്നം, ശ്രീഗുരുവായൂരപ്പൻ, അങ്ങാടിപ്പാട്ട് തുടങ്ങിയവയാണ്.

സീരിയലിലൂടെ സിനിമയിലെത്തിയ രശ്മി നിരവധി മികച്ച വേഷങ്ങളും അവതരിപ്പിച്ചു. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, നസ്രാണി, സൗണ്ട തോമ, മുന്തിരിവള്ളികൾ തളിക്കുമ്പോൾ, ഒരു സിനിമാക്കാരൻ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകൾ.

അതേ സമയം ചെറുപ്പം മുതൽ പ്രായത്തിനന് അസരിച്ചായിരുന്നില്ല രശ്മിയുടെ ശരീരഭാരം. അതിനാൽ തന്നെ നിരവധി കളിയാക്കലുകൾ ചെറുപ്പം മുതൽ കേട്ടിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുക ആണ് രശ്മി ബോബൻ ഇപ്പോൾ. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥിയായി വന്നപ്പോഴായിരുന്നു താരം ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത്.

ചെറുപ്പം മുതൽ ബോഡി ഷെയ്മിങിന്റെ പേരിൽ വേദനിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഏത് കോളജിലാണ് എന്നാണ് പലരും എന്നോട് എന്റെ ശരീര പ്രകൃതി കണ്ട് ചോദിച്ചിരുന്നത്. പിന്നെ ഒരിക്കൽ ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ചിലർ കമന്റ് പറഞ്ഞത്.

പറയുന്നവർക്ക് അതൊരു തമാശയായിരിക്കാം. പക്ഷെ അത് കേൾക്കുന്നവർക്ക് ജീവിതകാലം മുഴുവൻ ആ വാക്കുകൾ മനസിൽ കിടക്കും. എല്ലാവരുടേയും വിചാരം ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രമാണ് ശരീരഭാരം കൂടുതലുള്ളത് എന്നാണ്. പക്ഷെ എനിക്ക് എന്റേതായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതൊന്നും പലരും മനസിലാക്കുന്നില്ലെന്നും രശ്മി ബോബൻ പറയുന്നു.

Also Read
അമ്മയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെന്ന് അച്ഛനെ വിളിച്ച് പറഞ്ഞു, ഉണ്ണിച്ചേട്ടൻ ചേട്ടന് ഒപ്പം എനിക്ക് സിനിമ ചെയ്യണം, തുറന്ന് പറഞ്ഞ് മാളവിക ജയറാം

ജനപ്രിയൻ, റോമൻസ് തുടങ്ങിയ സിനിമകളിലൂടെ സംവിധാന രം?ഗത്തേക്ക് വന്ന ബോബൻ സാമുവലിനെ ആണ് രശ്മി ബോബൻ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പെയ്തൊഴിയാതെ എന്ന പരമ്പരയുടെ സെറ്റിൽ വെച്ചാണ് ബോബൻ സാമുവലിനെ രശ്മി കണ്ടത്. വിപ്ലവകരമായ പ്രണയമായിരുന്നു ഞങ്ങളുടേത്.

പെയ്‌തൊഴിയാതെ സീരിയൽ തീരുമ്പുോൾ ബോബന്റെ പേര് മാത്രം അനിയനെ കാണിച്ചിരുന്നു. അച്ഛനും അമ്മയും അത് ശ്രദ്ധിച്ചിരുന്നു. എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ബോബനാണോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. അദ്ദേഹത്തെക്കുറിച്ച് അച്ഛൻ നന്നായി അന്വേഷിച്ചിരുന്നു. ഭാഗ്യത്തിന് അന്വേഷണങ്ങളിൽ എല്ലാം പോസിറ്റീവ് മറുപടിയാണ് കിട്ടിയത്.

പ്രണയിച്ചിരുന്ന സമയത്ത് പലരും പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റും നന്നായി പാര പണിതിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധമായതിനാൽ ആ പേര് പുറത്തുവിടുന്നില്ല. എന്തിനാ നിങ്ങൾ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നത്.

ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെയായിരുന്നു അവർ അമ്മയോട് ചോദിച്ചത്. കല്യാണം തീരുമാനമായ സമയത്ത് ആയിരുന്നു ഇത്. അഭിനയ മേഖലയിൽ ഇള്ളവർ തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആശങ്കയായിരുന്നു.

Also Read
ഡേറ്റ് ചോദിച്ചുചെന്ന എന്നെ ദിലീപ് കരയിപ്പിച്ച് വിട്ടു, അതിന്റെ പിറ്റേദിവസം മുതൽ ദിലീപിന് എട്ടിന്റെ പണി കിട്ടി തുടങ്ങി; വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

എന്തെങ്കിലുമൊരു പ്രശ്നമില്ലാതെ ആളുകൾ ഇങ്ങനെയൊരു കാര്യം പറയില്ലല്ലോ അതിനാൽ അച്ഛനൊക്കെ ബോബനെ കുറിച്ച് വീണ്ടും അന്വേഷിച്ചു. ബോബനുമായി സൗഹൃദമുള്ളവർ ആയിരുന്നു ബോബനെ കുറിച്ച് വേണ്ടാത്ത പ്രചാരണം നടത്തിയനവരിൽ ഏറെയും എന്നും രശ്മി ബോബൻ വ്യക്തമാക്കുന്നു.

Advertisement