സിനിമയിലേക്ക് മടങ്ങി വരുമോ, ഏറെ നാളായുള്ള ആരാധകരുടെ ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെ

87

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. കാവ്യ നടന്‍ ദിലീപിനെ വിവാഹം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ വലിയ രീതിയില്‍ വിവാദവും ചര്‍ച്ചയുമൊക്കെയായിരുന്നു.

Advertisements

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോള്‍ സജീവമായി പോസ്റ്റുകള്‍ ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ടണ് കാവ്യയുടെ പോസ്റ്റുകള്‍ വൈറലാകുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാവ്യ പങ്കുവെയ്ക്കുന്നത്.

Also Read:സുന്ദരിയാണെങ്കിലും മഞ്ജുവിന്റെ ഛായയില്ല, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നു, മീനാക്ഷിയുടെ സാരി ലുക്ക് കണ്ട് ആരാധകര്‍ പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം നടന്ന നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും എത്തിയിരുന്നു. സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് കാവ്യ എത്തിയത്.

വിവാഹത്തില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്നാണ് കാവ്യ എത്തിയത്. മഹാലക്ഷ്മിക്ക് വെക്കേഷന്‍ ആരംഭിച്ചതോടെ ചേട്ടനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു കാവ്യ. മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്.

Also Read:പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്ന; ഫോട്ടോയ്ക്ക് പിന്നില്‍ ആരെന്ന് അറിയുമോ ?

അതിനിടെ കാവ്യയുടെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ തിരക്കുന്നുണ്ടായിരുന്നു. എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ താന്‍ ഇവിടൊക്കെ തന്നെയുണ്ടായിരുന്നുവെന്നാണ് കാവ്യയുടെ മറുപടി. സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ചോദിച്ചപ്പോള്‍ മുഖം ചുളിക്കുകയായിരുന്നു കാവ്യ.

Advertisement