സുന്ദരിയാണെങ്കിലും മഞ്ജുവിന്റെ ഛായയില്ല, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നു, മീനാക്ഷിയുടെ സാരി ലുക്ക് കണ്ട് ആരാധകര്‍ പറയുന്നതിങ്ങനെ

355

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read:കാത്തിരിപ്പിന് വിരാമം, സാന്ത്വനം 2 വരുന്നു, പ്രൊമോ വീഡിയോ കണ്ട് ആവേശത്തില്‍ പ്രേക്ഷകര്‍

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അതേസമയം, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി.

കഴിഞ്ഞ ദിവസം നടന്ന നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപിനും കാവ്യക്കുമൊപ്പം മീനാക്ഷിയും എത്തിയിരുന്നു. സാരിയില്‍ അതിസുന്ദരിയായി എത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Also Read:ബിഗ് ബോസ് എങ്ങനെയാണ് മുന്‍കൂട്ടി തീരുമാനിച്ച ആളുകളെ വിന്നര്‍ ആക്കുന്നത്? ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

മീനാക്ഷി തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിരുന്നു. ദിലീപിന്റെ മകള്‍ മുമ്പത്തെ പോലെയല്ല, കുറച്ചധികം ഗ്ലാമറായിട്ടുണ്ടെന്നാണ് ആരാധകരൊന്നടങ്കം പറയുന്നത്. മീനാക്ഷി സുന്ദരിയാണെങ്കിലും അമ്മയുടെ ഛായയില്ലെന്നും കാവ്യയുടെ സ്റ്റൈലൊക്കെ തോന്നുന്നുണ്ടെന്നും കമന്റ് ചെയ്തവരുണ്ട്.

Advertisement