വലിയ ഒരു അനുഭവമാണ് ഹിമാലയം, മാനസ സരോവരത്തിന് അടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം: രചന നാരായണൻകുട്ടി

314

മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന, മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് രചന നാരായണൻ കുട്ടി. തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തിയ രചന മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയിൽ കൂടിയാണ് ശ്രദ്ധ നേടിയത്.

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് രചന നാരായൺകുട്ടി. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് രചന നാരായണൻകുട്ടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് രചന നാരായണൻകുട്ടിയുടെ വെളിപ്പെടുത്തൽ.

Advertisements

Also Read
കറങ്ങി നടന്ന് അവസാനം അപ്പുവേട്ടൻ വീട്ടിൽ തിരിച്ചെത്തി ; പ്രണവ് പങ്കു വച്ച ബാല്യകാല ചിത്രങ്ങളും പോസ്റ്റും ശ്രദ്ധ നേടുന്നു

ജോലിയും പ്രൊഫഷനും യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടുതന്നെ നിരവധി യാത്രകൾ നടത്തേണ്ടി വരാറുണ്ട്. എങ്കിലും ആത്മീയത ഉൾകൊള്ളുന്ന യാത്രകളാണ് കൂടുതൽ ഇഷ്ടം എന്നാണ്് രചന പറയുന്നത്. തിരക്കുകൾ ഒക്കെ ഒഴിഞ്ഞ്, സമയം കിട്ടിയാൽ മാനസ സരോവരത്തിനടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു.

ഹിമാലയ സാനുക്കളിൽ ജീവിതത്തിന്റെ കുറച്ചു നിമിഷങ്ങളെങ്കിലും ചെലവഴിക്കാൻ സാധിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും രചന പങ്കുവെക്കുന്നു. എന്തുകൊണ്ടാണ് ഹിമാലയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാകുന്നതെന്ന് ചോദിച്ചാൽ തനിക്ക് കൃത്യമായൊരു ഉത്തരം നൽകാനില്ലെന്നാണ്് രചന പറയുന്നത്. വായനകളിലൂടെയും പുസ്തകങ്ങളിലൂടെയും ചെറുപ്പം മുതൽ മനസ്സിൽ കയറിക്കൂടിയ ഇടമാണ് രചനയ്ക്ക് ഹിമാലയം.

പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാൾ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം എന്നത് അതിന്റെ ഒരു ഭാഗമായ തുംഗനാഥ് സന്ദർശിച്ചപ്പോൾ മനസിലാക്കിയെന്നും രചന പറയുന്നു. മാനസ സരോവറാണ് എന്റെ ഏറ്റവും വലിയ സ്വപ്നം എന്നും താരം പറയുന്നു. അവിടെ പോകണം എന്നുള്ളത് മാത്രമല്ല സ്ഥിരമായി താമസിക്കാൻ പറ്റുമെങ്കിൽ ശിഷ്ടകാലം അവിടെ ചെലവഴിക്കണമെന്നാണ് തന്റെ സ്വപ്നമെന്നും രചന പറയുന്നു.

അതേസമയം ഒരു യാത്രയ്ക്കിടെ തങ്ങളുടെ വാഹനത്തിന്റെ അടുത്ത് സിംഹം വന്നുകിടന്ന സംഭവവും രചന നാരായണൻ കുട്ടി വെളിപ്പെടുത്ത. ട്രാൻസാനിയയിലേക്കുളള യാത്രയിലായിരുന്നു സംഭവം. പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ട് ഉണ്ടെങ്കിലും ഒരു ആഫ്രിക്കൻ രാജ്യത്തിലേക്ക് ആദ്യമായിട്ടായിരുന്നു പോകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും ആകർഷകമായ ഒരു കാര്യം വന്യജീവികളെ കാണുവാനായി കാടുകളിലൂടെ സഫാരി നടത്താം എന്നതാണ്.

ഞങ്ങളും അന്ന് അവിടെ ഒരു സഫാരിക്ക് പോയി. വാഹനം മുന്നോട്ട് നീങ്ങുന്ന സമയം പെട്ടെന്ന് ഒരു സിംഹം നമ്മുടെ വണ്ടിയുടെ സൈഡിലായി കിടന്നു. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങൾ ആയിരുന്നു എന്നാണ് രചന പറയുന്നത്. നമ്മൾ വാഹനത്തിന് അകത്ത് ഇരിക്കുമ്പോൾ പുറത്ത് ഒരു സിംഹം. മൃഗശാലകളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച കാട്ടിലെ രാജാവിനെ നേരിട്ട് തൊട്ടടുത്ത് കൺനിറയെ കാണാനുള്ള അവസരം കൂടിയായിരുന്നു അതെന്നാണ് രചന പറയുന്നത്.

Also Read
തിരിച്ച് വരവിന്റെ പ്രധാന കാരണം മഞ്ജു വാര്യർ തന്നെയാണ് , കൂടാതെ മറ്റൊരു കാരണം കൂടി ഉണ്ട് : വീണ്ടും സിനിമയിൽ എത്തിയതിനെ കുറിച്ച് രാധിക

അത് മാത്രമായിരുന്നില്ല ടാൻസാനിയൻ യാത്ര രചനയ്ക്ക് സമ്മാനിച്ച ഓർമ്മ. ആ യാത്രയിൽ നിന്നും ലഭിച്ച മറ്റൊരു മനോഹരമായ ഓർമ്മ അവിടുത്തെ ഗോത്ര വർഗ്ഗക്കാരോടൊപ്പം ചെലവഴിക്കനായ സമയമാണെന്നാണ് രചന പറയുന്നത്. അവരുടെ ഗോത്രത്തിന്റെ തനത് കലാരൂപം നമുക്കുവേണ്ടി അവതരിപ്പിച്ചു കാണിക്കുകയും, അവരോടൊപ്പം നൃത്തത്തിൽ പങ്കുചേരാൻ ക്ഷണിക്കുകയും ചെയ്തപ്പോൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നാണ് രചന പറയുന്നത്.

താൻ ഇതുവരെ നടത്തിയ യാത്രകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തുംഗനാഥ് ആണെന്നാണ് രചന പറയുന്നത്. വിനോദ് മങ്കര സംവിധാനം നിർവഹിച്ച നിത്യസുമംഗലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് തുംഗനാഥിലേക്ക് പോകുന്നത്. ചിത്രത്തിന്റെ കൊറിയോഗ്രഫിയും രചനയായിരുന്നു. ജീവിതത്തിൽ മറക്കാനാകാത്ത യാത്രയായിരുന്നു അതെന്നും താരം പറയുന്നു.

ചിത്രീകരണത്തിനായി പോയതായിരുന്നു എങ്കിലും വളരെയധികം ആസ്വദിക്കാനായി ആ യാത്ര. ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ടോ എന്ന് ആശ്ചര്യപ്പെട്ടുപ്പോകും വാലി ഓഫ് ഫ്ലവേഴ്സിൽ നിൽക്കുമ്പോൾ എന്നാണ് താരം പറയുന്നത്.

Advertisement