അച്ഛന്റെ വിജയം ആഘോഷമാക്കി മീനാക്ഷി, ആരൊക്കെ ഒപ്പമില്ലെങ്കിലും ഈ മോള് കൂടെ തന്നെയുണ്ടെന്ന് തെളിയിച്ച് താരപുത്രി, വൈറലായി പോസ്റ്റ്

164

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read:പ്രേമലു റിലീസ് ചെയ്തതിന് ശേഷം ഫഹദിക്ക വിളിച്ചു, വല്ലാത്ത സര്‍പ്രൈസായിരുന്നു ഇക്ക തന്നത്, ഒട്ടും പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് നസ്ലെന്‍

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അതേസമയം, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി.

അച്ഛന്റെ സിനിമകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ആളാണ് മീനാക്ഷി. ഇപ്പോഴിതാ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയര്‍ ടേക്കറിന്റെ പ്രൊമോഷനിടെ ദിലീപിനെ മാധ്യമങ്ങള്‍ പൊതിയുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി.

Also Read:മുഖത്ത് നോക്കി കള്ളം പറയാനുള്ള ചങ്കൂറ്റം ജാസ്മിനുണ്ട്, ബിഗ് ബോസ് അടുക്കളയില്‍ വന്‍പൊട്ടിത്തെറി, ജാസ്മിനും അന്‍സിബയും പൊരിഞ്ഞ അടി

ചിത്രത്തിലെ ഒരു ഗാനം ഉള്‍പ്പെടെയായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. മീനാക്ഷി പങ്കുവെച്ച ദിലീപിന്റെ ചിത്രം ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പവി കെയര്‍ ടേക്കര്‍ തിയ്യേറ്ററുകളിലെത്തിയത്.

Advertisement