മുഖത്ത് നോക്കി കള്ളം പറയാനുള്ള ചങ്കൂറ്റം ജാസ്മിനുണ്ട്, ബിഗ് ബോസ് അടുക്കളയില്‍ വന്‍പൊട്ടിത്തെറി, ജാസ്മിനും അന്‍സിബയും പൊരിഞ്ഞ അടി

66

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. പല മത്സരാര്‍ത്ഥികളും ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ അടുക്കളയില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണാന്‍ കഴിയുന്നത്.

Advertisements

ഫുഡ് ഉണ്ടാക്കിയില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. തന്നെ ആരും സഹായിക്കാന്‍ വരുന്നില്ലെന്ന് കിച്ചണ്‍ ക്യാപ്റ്റനായ അന്‍സിബ പറയുന്നു. അന്‍സിബ എടുത്ത് പറയുന്ന പേരുകളില്‍ ഒന്ന് ജാസ്്മിന്റേതാണ്.

Also Read:സുരേഷ് ഗോപിയെ ഇഷ്ടം, പക്ഷേ പാര്‍ട്ടിയോട് യോജിപ്പില്ലെന്ന് ശ്രീനിവാസന്‍, എന്റെ രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേതെന്ന് രണ്‍ജി പണിക്കറും, സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കി സിനിമാതാരങ്ങള്‍

ഈ വിഷയത്തില്‍ പവര്‍ ടീമും കിച്ചണ്‍ ടീമും തമ്മില്‍ വലിയ തര്‍ക്കം നടന്നുവരികയാണ്. അന്‍ബിയ്ക്ക് വയ്യെന്ന് റെസ്മിന്‍ പറഞ്ഞത് ജാസ്മിന്‍ ഏറ്റെടുക്കുകയായിരുന്നു. തനിക്ക് വയ്യാതിരിക്കുന്നത് കണ്ടില്ലേ എന്ന് ജാസ്മിനും ചോദിക്കുന്നു.

ഇത് വലിയ വഴക്കിലേക്കായിരുന്നു പോയത്. അതിനിടെ ജയില്‍ നോമിനേഷന്‍ വന്നപ്പോള്‍ പലരും ജാസ്മിന്റെ പേരായിരുന്നു പറഞ്ഞത്. കിച്ചണില്‍ ജോലി ചെയ്യാത്തതിന്റെ പേരിലായിരുന്നു ഭൂരിഭാഗം പേരും ജാസ്മിനെ നോമിനേറ്റ് ചെയ്തത്.

Also Read:സുരേഷ് ഗോപിയെ ഇഷ്ടം, പക്ഷേ പാര്‍ട്ടിയോട് യോജിപ്പില്ലെന്ന് ശ്രീനിവാസന്‍, എന്റെ രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേതെന്ന് രണ്‍ജി പണിക്കറും, സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കി സിനിമാതാരങ്ങള്‍

അതിനിടെ താന്‍ ജോലി ചെയ്യുന്നത് ഇവിടെ ആരും കാണുന്നില്ലെന്ന് ജാസ്മിന്‍ ഗബ്രിയോട് പറയുന്നു. ചെറുതായി എന്തെങ്കിലും ചെയ്യുന്നതല്ലാതെ ജാസ്മിനെ കിച്ചണില്‍ കാണുന്നേയില്ലെന്ന് അന്‍ബിയും പറഞ്ഞതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമായി.

എല്ലാം ജാസ്മിന്റെ തലയില്‍ കൊണ്ടിടാം, അതൊരു പ്രശ്‌നമല്ലെന്ന് ജാസ്മിന്‍ പറയുന്നു. മുഖത്ത് നോക്കി കള്ളം പറയാന്‍ ഒരു ചങ്കൂറ്റം വേണം, അത് ജാസ്മിനുണ്ടെന്ന് അന്‍സിബ പറയുന്നു. അതിനിടെ നോറയും പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്.

Advertisement