എനിക്കും നിലപാടുകളുണ്ട്, രാജ്യം ഇങ്ങനെ ആവണമെന്നാണ് എന്റെ ആഗ്രഹം, നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് മീനാക്ഷി

201

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

Advertisements

സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളാണ് താരം അഭിനയിച്ചതെങ്കിലും പലതും ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കന്നിവോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം മീനാക്ഷി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

Also Read:സുരേഷ് ഗോപിയെ ഇഷ്ടം, പക്ഷേ പാര്‍ട്ടിയോട് യോജിപ്പില്ലെന്ന് ശ്രീനിവാസന്‍, എന്റെ രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേതെന്ന് രണ്‍ജി പണിക്കറും, സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കി സിനിമാതാരങ്ങള്‍

ഇനി താന്‍ കൂടെ തീരുമാനിക്കും, ആര് ഭരിക്കണം എന്ന് കുറിച്ചുകൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസം മീനാക്ഷിയുടെ പോസ്റ്റ് വൈറലായിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

അതിലേറെയും നെഗറ്റീവ് കമന്റുകളായിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. അനനയ നയം വ്യക്തമാക്കുന്നുവെന്ന് കുറിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പുതിയ പോസ്റ്റിട്ടിരിക്കുകയാണ് താരം.

Also Read:മോഹന്‍ലാലിന് വെച്ചത് കിട്ടിയത് ബിജു മേനോന്, തമിഴിലേക്ക് ചുവടുമാറ്റി താരം, വരാനിരിക്കുന്നത് വമ്പന്‍ ചിത്രം

തനിക്കും രാഷ്ട്രീയ നിലപാടുകളുണ്ട്. രാജ്യം എങ്ങനെയാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ പോലെ ആയിത്തീരണമെന്നാണ് തന്റെ ആഗ്രഹമെന്നും ആര് ഭരിച്ചാലും മലയാളികള്‍ ഒരു സംഭവമല്ലെ എന്നും മീനാക്ഷി പറയുന്നു.

സൗമ്യമായി ഇടപെടുന്ന മനുഷ്യ്ത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച് വനിതാ നേതാക്കള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടാവട്ടെയെന്നും എല്ലാ പാര്‍ട്ടികളും ഇവിടെയുണ്ടാവണമെന്നും വഴക്കുകളില്ലാതെയെന്നംു അപ്പോഴല്ലേ ശരിയായ ജനാധിപത്യമെന്നും മീനാക്ഷി കുറിച്ചു.

Advertisement