വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, ഇവനെ കിട്ടാന്‍ ഞാന്‍ ഒത്തിരി കരഞ്ഞു, സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോരാടി, വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തില്‍ നയന

185

മലയാള മിനി സ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നയന ജോസന്‍. റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും കുഞ്ഞുന്നാളുമുതല്‍ നയന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.

Advertisements

അതുകൊണ്ടുതന്നെതാരത്തെ മലയാളികള്‍ക്ക് അടുത്തറിയാം.ബിഗ് സ്‌ക്രീനില്‍ നയന മമ്മൂട്ടിക്കൊപ്പം വരെ തിളങ്ങിയിട്ടുണ്ട്. അഭിനയത്തേക്കാള്‍ നൃത്തത്തെ പ്രണയിക്കുന്ന ആളാണ് നയന.

Also Read:ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ആ നടി, 3000 രൂപ പ്രതിഫലത്തില്‍ നിന്നും ഇന്ന് നടന്‍ എത്തിനില്‍ക്കുന്നത് കോടികളുടെ വരുമാനത്തില്‍, വൈറലായി തുറന്നുപറച്ചില്‍

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പ്രണയം സാക്ഷാത്കരിച്ചിരിക്കുകയാണ്. നയനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.നയന തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഏരെ നാളത്തെ ആഗ്രഹം നടന്നുവെന്നും തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഈ ആഗ്രഹം നേടാന്‍ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നയന പറയുന്നു.

Also Read:ഡയാനക്ക് ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്, ആ ഒരു പരിചയം നയന്‍സ് ഇപ്പോഴും മറന്നിട്ടില്ല, മാലാ പാര്‍വതി പറയുന്നു

ഇപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. തങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തങ്ങളുടെ സ്‌നേഹത്തിന് വേണ്ടി തങ്ങള്‍ ഒന്നിച്ച് പോരാടിയെന്നും തന്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ കിട്ടാന്‍ താന്‍ ഒത്തിരി കരഞ്ഞുവെന്നും നയന പറയുന്നു.

Advertisement