Home Entertainment Celebrities

ഡയാനക്ക് ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്, ആ ഒരു പരിചയം നയന്‍സ് ഇപ്പോഴും മറന്നിട്ടില്ല, മാലാ പാര്‍വതി പറയുന്നു

113

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാ മാലാ പാര്‍വ്വതി. ഇപ്പോള്‍ മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് താരം. സാധാരണ കണ്ടുവരുന്ന അമ്മ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഓരോ ചിത്രങ്ങളിലും മാലാ പാര്‍വ്വതി എത്തുന്നത്.

Advertisements

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേറിട്ടതാക്കാന്‍ നടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലെല്ലാം നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്താറുണ്ട്.

Also Read;ഉലകനായകനെയും പിന്നിലാക്കി മമ്മൂട്ടിയുടെ കുതിപ്പ്, വരാനിരിക്കുന്ന ജനപ്രീതിയുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ടര്‍ബോ, കാത്തിരിപ്പില്‍ ആരാധകര്‍

ഇപ്പോഴിതാ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് മാല പാര്‍വതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് നയന്‍താരക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഫാന്‍ മൊമന്റായിരുന്നുവെന്നും നയന്‍സിന്റെ ഒരു ഫാന്‍ ഗേളാണ് താനെന്നും മാല പാര്‍വതി പറയുന്നു.

തനിക്ക് കൈരളിയില്‍ ചമയം എന്ന പരിപാടി അവതരിപ്പിക്കാനെത്തിയ നയന്‍സിനെയാണ് ഓര്‍മ്മ വരുന്നത്. ഷാനായിരുന്നു അന്ന് മേക്കപ്പ് ചെയ്തിരുന്നത്. ഷാനിന് എവിടെയെങ്കിലും പോകേണ്ട ആവശ്യമുണ്ടെങ്കില്‍ താനായിരുന്നു മേക്കപ്പ് ചെയ്തിരുന്നതെന്നും മാല പാര്‍വതി പറയുന്നു.

Also Read:സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ച് തീര്‍ത്ത് ഭര്‍ത്താവ്, വിവാഹമോചനത്തിന് ശേഷം ജീവിതം മാറ്റിവെച്ചത് സഹോദരങ്ങള്‍ക്ക് വേണ്ടി, പിന്നാലെ രോഗത്തിന്റെ പിടിയില്‍, ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്കുള്ള യാത്രയും, നടി കനകലതയുടെ ജീവിതം ഇങ്ങനെ

അങ്ങനെ ഓഡിഷന് വന്ന ആള്‍ക്കാര്‍ക്കൊക്കെ താന്‍ മേക്കപ്പ് ചെയ്ത് കൊടുത്തിരുന്നു. അങ്ങനെ ഓഡിഷന് വന്ന് താന്‍ മേക്കപ്പ് ചെയ്തുകൊടുത്ത ആളായിരുന്നു ഡയാനയെന്നും ആകെയുള്ള ആ പരിചയത്തിന്റെ പേരില്‍ നയന്‍സ് തനിക്ക് അന്നപൂര്‍ണ്ണയുടെ സെറ്റില്‍ വെച്ച് ഭക്ഷണം തന്നിരുന്നുവെന്നും മാല പാര്‍വതി പറയുന്നു.

Advertisement