Home Entertainment Celebrities

ഉലകനായകനെയും പിന്നിലാക്കി മമ്മൂട്ടിയുടെ കുതിപ്പ്, വരാനിരിക്കുന്ന ജനപ്രീതിയുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ടര്‍ബോ, കാത്തിരിപ്പില്‍ ആരാധകര്‍

137

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. വര്‍ഷങ്ങളോളമായി മലയാള സിനിമയില്‍ നിറസാന്നിധ്യമായ മമ്മൂട്ടിക്ക് അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 23നാണ് തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ അപ്ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

Also Read:സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ച് തീര്‍ത്ത് ഭര്‍ത്താവ്, വിവാഹമോചനത്തിന് ശേഷം ജീവിതം മാറ്റിവെച്ചത് സഹോദരങ്ങള്‍ക്ക് വേണ്ടി, പിന്നാലെ രോഗത്തിന്റെ പിടിയില്‍, ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്കുള്ള യാത്രയും, നടി കനകലതയുടെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ ജനപ്രീതിയുടെ കാര്യത്തില്‍ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവിസിലെ രണ്ടാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ടര്‍ബോ പ്രഖ്യാപിച്ചതു മുതല്‍ തന്നെ വന്‍ പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രം നേടിയത്.

ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 , രാജ്കുമാര്‍ റാവുവിന്റെ ശ്രീകാന്ത് തുടങ്ങിയ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടായിരുന്നു മമ്മൂക്കയുടെ ടര്‍ബോയുടെ കുതിപ്പ്. ചിത്രത്തിന്റെ ഈ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ആരാധകരില്‍ ആവേശം ഇരട്ടിയാക്കുകയാണ്.

Also Read:ഞങ്ങള്‍ക്കിടയില്‍ നല്ല വഴക്കുകള്‍ നടക്കാറുണ്ട്, വിവാഹ ജീവിതം ബോര്‍ അടിച്ചിട്ടുണ്ട് ; സ്‌നേഹ

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം മെയ് 23നാണ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Advertisement