ഞങ്ങള്‍ക്കിടയില്‍ നല്ല വഴക്കുകള്‍ നടക്കാറുണ്ട്, വിവാഹ ജീവിതം ബോര്‍ അടിച്ചിട്ടുണ്ട് ; സ്‌നേഹ

113

മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള താര ദമ്പതികള്‍ ആണ് സ്‌നേഹയും പ്രസന്നയും. 2012 ലായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. താരങ്ങള്‍ തന്നെയാണ് പത്രസമ്മേളനത്തിലൂടെ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാവാന്‍ പോവുകയാണെന്നും അറിയിച്ചത്. ഇന്ന് നല്ലൊരു ദാമ്പത്യ ജീവിതം നയിച്ച് മുന്നോട്ടുപോകുന്നു ഇവര്‍. രണ്ടു മക്കളുണ്ട് ഇവര്‍ക്ക്.

Advertisements

ഇപ്പോഴിതാ അഭിമുഖത്തിനിടെ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചാണ് സ്‌നഹ പറയുന്നത്.

പ്രണയ വിവാഹമായിരുന്നു, വിവാഹത്തിന് ശേഷം ആ ജീവിതം ആസ്വദിക്കാന്‍ ഒറ്റയ്ക്ക് താമസിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ വാടക വീട് നോക്കിയെങ്കിലും തുടക്കത്തില്‍ കിട്ടിയില്ല. അത് കാരണം കല്യാണം കഴിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസം വേര്‍പിരിഞ്ഞാണ് ജീവിച്ചത്. പിന്നീട് വീട് കിട്ടി, ആ സ്റ്റേജ് ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. അത് കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് വന്നു.

ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ നല്ല വഴക്കുകള്‍ നടക്കാറുണ്ട്. പക്ഷെ വഴക്കിനൊടുവില്‍ ആര് ക്ഷമ പറയുന്നു, ആര് വിട്ടുവീഴ്ച ചെയ്യുന്നു എന്നതല്ല. എന്റെ പോയിന്റ് എന്താണോ അത് പ്രസന്നയ്ക്കും, പ്രസന്നന്റെ പോയിന്റ് എന്താണോ അത് എനിക്കും മനസ്സിലാവുന്നുണ്ടോ എന്നതിലാണ് കാര്യം. വിവാഹ ജീവിതത്തില്‍ ബോറിങ് തോന്നുമ്പോള്‍, ഞങ്ങള്‍ നൈറ്റ് ഡ്രൈവ് പോകും. അല്ലെങ്കില്‍ ഏതെങ്കിലും വിദേശത്തേക്ക് ഒരു ടൂര്‍ നടത്തും. ഒരുപാട് സംസാരിക്കും. പ്രണയിച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ വീണ്ടും ആ ഫീലൊക്കെ വരും. പിന്നെ ഒരു ആറ് മാസത്തേക്ക് അത് മതി നടി പറഞ്ഞു.

Advertisement