Home Breaking News

നടി കനകലത അന്തരിച്ചു

343

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍വെച്ചാണ് അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.

Advertisements

നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 സിനിമകളില്‍ പ്രധാന വേഷകളില്‍ എത്തിയിരുന്നു. നിരവധി സീരിയിലും അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവില്‍ സിനിമയിലെത്തി.

Advertisement