സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ച് തീര്‍ത്ത് ഭര്‍ത്താവ്, വിവാഹമോചനത്തിന് ശേഷം ജീവിതം മാറ്റിവെച്ചത് സഹോദരങ്ങള്‍ക്ക് വേണ്ടി, പിന്നാലെ രോഗത്തിന്റെ പിടിയില്‍, ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്കുള്ള യാത്രയും, നടി കനകലതയുടെ ജീവിതം ഇങ്ങനെ

590

മലയാള സിനിമാനടി കനകലതയുടെ വിയോഗം പ്രേക്ഷകരെ വേദനയിലാഴ്ത്തുകയാണ്. തിരുവനന്തപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു കനകലത.

Advertisements

മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. കനകലതയുടേത് പ്രണയവിവാഹമായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് കനകലതയുടെ പണമെല്ലാം പല സിനിമകള്‍ നിര്‍മ്മിച്ച് ധൂര്‍ത്തടിച്ച് തീര്‍ത്തു.

Also Read:ഞങ്ങള്‍ക്കിടയില്‍ നല്ല വഴക്കുകള്‍ നടക്കാറുണ്ട്, വിവാഹ ജീവിതം ബോര്‍ അടിച്ചിട്ടുണ്ട് ; സ്‌നേഹ

16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കനകലത വിവാഹമോചിതയായി. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കനകലതയുടെ വിവാഹജീവിതം. അതിനാല്‍ തനിക്ക് ഇനിയൊരു വിവാഹമോ ദാമ്പത്യ ജീവിതമോ ഉണ്ടായിരിക്കില്ലെന്ന് അന്ന് കനകലത ഉറപ്പിച്ചിരുന്നു.

കനകലതയക്ക് മക്കളുണ്ടായിരുന്നില്ല. അതിനാല്‍ സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെ പോലെ കണ്ട് സ്‌നേഹിക്കുകയും അവരുടെ വിവാഹം നടത്തുകയൊക്കെ ചെയ്തിരുന്നു. തനിച്ചുള്ള ജീവിതത്തില്‍ കനകലതയ്ക്ക് തണലായിരുന്നത് സഹോദരി വിജയമ്മയായിരുന്നു.

Also Read:ഞങ്ങള്‍ക്കിടയില്‍ നല്ല വഴക്കുകള്‍ നടക്കാറുണ്ട്, വിവാഹ ജീവിതം ബോര്‍ അടിച്ചിട്ടുണ്ട് ; സ്‌നേഹ

വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പലപ്പോഴും ഡോക്ടറെ കാണണമെന്ന് പറഞ്ഞപ്പോള്‍ കനകലത ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഉറക്കക്കുറവ് കാര്യമായി ബാധിച്ചതോടെ സൈക്കാട്രിസ്റ്റിനെ കണ്ടു.

അങ്ങനെയാണ് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ തുടക്കമാണിതെന്ന് മനസ്സിലാക്കിയത്. പിന്നീട്ട് സ്‌കാനിംഗ് നടത്തിയപ്പോഴാണ് തലച്ചോറ് ചുരുങ്ങുകയാണെന്ന് മനസ്സിലായത്. അങ്ങനെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായി. വിശപ്പും ദാഹവുമൊന്നും അറിയാത്ത അവസ്ഥയിലേക്ക്് പോയി. ഒരു അമ്പത്തിയേഴുകാരി രണ്ടുമൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയാവും അതായിരുന്നു പിന്നീട് കനകലതയുടെ അവസ്ഥ.

Advertisement